യുഡിഎഫ് ഉഭയകക്ഷി ചർച്ച; കോട്ടയം ലോക്സഭാ സീറ്റ് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ജോസഫ് വിഭാഗം

കോട്ടയം സീറ്റ് പാർട്ടിക്ക് അവകാശപ്പെട്ടതെന്ന് പിജെ ജോസഫ്

dot image

കോട്ടയം: ലോക്സഭ തിരഞ്ഞെടുപ്പിൽ കോട്ടയം സീറ്റ് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. ഇന്ന് ചേർന്ന യുഡിഎഫ് ഉഭയകക്ഷി ചർച്ചയിലാണ് ആവശ്യം ഉന്നയിച്ചത്. സീറ്റ് പാർട്ടിക്ക് അവകാശപ്പെട്ടതെന്ന് പിജെ ജോസഫ് പറഞ്ഞു. ആവശ്യത്തിന്മേൽ അന്തിമ ധാരണ ആയിട്ടില്ല. പ്രാഥമിക ചർച്ച മാത്രമാണ് നടന്നതെന്നും തുടർ ചർച്ചകൾ നടത്തുമെന്നും യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുമ്പായി തന്നെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചർച്ചയിലേക്ക് കടന്നിരിക്കുകയാണ് യുഡിഎഫ്. ഇന്ന് കേരള കോണ്ഗ്രസ് ജോസഫ് വിഭാഗവുമായിട്ടായിരുന്നു ചർച്ച. ചർച്ചയിലാണ് കോട്ടയം സീറ്റ് വേണമെന്ന ആവശ്യം കേരളാ കോൺഗ്രസ്സ് മുന്നോട്ട് വച്ചത്. സീറ്റ് പാർട്ടിക്ക് അവകാശപ്പെട്ടതെന്ന് പിജെ ജോസഫ് പറഞ്ഞു. കഴിഞ്ഞതവണ കേരള കോൺഗ്രസ് മാണി വിഭാഗത്തിനായിരുന്നു സീറ്റ്. ജോസ് കെ മാണി വിഭാഗം എൽഡിഎഫിലേക്ക് പോയതോടെയാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഇത്തവണ കോട്ടയം സീറ്റിനായി അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

ആവശ്യത്തിന്മേൽ അന്തിമ ധാരണ ആയിട്ടില്ല. പ്രാഥമിക ചർച്ച മാത്രമാണ് നടന്നതെന്നും തുടർ ചർച്ചകൾ നടത്തുമെന്നും യുഡിഎഫ് കൺവീനർ എം എം ഹസൻ വ്യക്തമാക്കി. ഈ മാസം 29നാണ് മുസ്ലീം ലീഗുമായുള്ള നിർണായക ചർച്ച. മലപ്പുറത്തിനും പൊന്നാനിക്കും പുറമെ ലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെടുന്നുണ്ട്. അധിക സീറ്റിന് അർഹത ഉണ്ടെങ്കിലും തൽക്കാലം നൽകാൻ കഴിയുന്ന രാഷ്ട്രീയ സ്ഥിതി അല്ല എന്നാണ് കോൺഗ്രസ്സ് നിലപാട്. ജനുവരി 30ന് ആർഎസ്പിയുമായും ജനുവരി 31ന് ശേഷം മറ്റ് ചെറു കക്ഷികളുമായും ഉഭയകക്ഷി ചർച്ച നടക്കും. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിയായ കന്റോമെന്റ് ഹൗസിലാണ് യോഗങ്ങൾ നടക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us