രാമക്ഷേത്ര ചടങ്ങ് റിപ്പോർട്ട് ചെയ്തതിൽ ചന്ദ്രിക പത്രത്തിന് വീഴ്ച്ച സംഭവിച്ചു: ഇ ടി മുഹമ്മദ് ബഷീർ

'ബാബറി മസ്ജിദ് തകർത്താണ് അയോധ്യയിൽ ക്ഷേത്രം നിർമ്മിച്ചത് എന്നത് വാർത്തയിൽ ഉൾപ്പെടാത്തത് പോരായ്മയാണ്'

dot image

മലപ്പുറം: രാമക്ഷേത്ര ചടങ്ങ് റിപ്പോർട്ട് ചെയ്തതിൽ മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയ്ക്ക് വീഴ്ച്ച സംഭവിച്ചതായി ലീഗ് ദേശീയ ഓർഗനൈസിങ്ങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി. ബാബറി മസ്ജിദ് തകർത്താണ് അയോധ്യയിൽ ക്ഷേത്രം നിർമ്മിച്ചത് എന്നത് വാർത്തയിൽ ഉൾപ്പെടാത്തത് പോരായ്മയാണ്.

15-ാം കേരള നിയമസഭയുടെ 10-ാം സമ്മേളനത്തിന് ഇന്ന് തുടക്കം; ഫെബ്രുവരി അഞ്ചിന് സംസ്ഥാന ബജറ്റ്

സംഭവം എഡിറ്റേഴ്സുമായി ചർച്ച ചെയ്തെന്നും പിഴവ് സംഭവിട്ടുണ്ടോ എന്നത് പരിശോധിക്കുമെന്നും ഇ ടി മുഹമ്മദ് ബഷീർ റിപ്പോർട്ടറിനോട് പറഞ്ഞു. ഇത് ഒരു ഒത്തുകളിയുടെയും ഭാഗമായി സംഭവിച്ചതല്ലെന്നും എഴുതാപ്പുറം വായിക്കരുതെന്നും ഇ ടി കൂട്ടിച്ചേർത്തു. ദേശീയ ഏജൻസികളുടെ അന്വേഷണം ഭയന്നാണ് ബാബറിയെ ഒഴിവാക്കി ചന്ദ്രിക വാർത്ത നൽകിയതെന്ന വിമർശനങ്ങൾക്കിടെയാണ് ഇ ടി മുഹമ്മദ് ബഷീർ നിലപാട് വ്യക്തമാക്കിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us