ഒഡീഷയില് മുന് ബിജെഡി മന്ത്രി കോണ്ഗ്രസില് ചേര്ന്നു;കൃഷ്ണചന്ദ്രസാഗരികക്കെതിരായ നടപടി പിന്വലിച്ചു

ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുതിര്ന്ന നേതാക്കളായ മുഹമ്മദ് മോഖ്വിമിന്റെയും ചിരഞ്ജീബ് ബിസ്വാളിന്റെയും സസ്പെന്ഷന് കോണ്ഗ്രസ് പിന്വലിച്ചു.

dot image

ഭുവനേശ്വര്: അഞ്ച് തവണ എംഎല്എയും മുന് മന്ത്രിയുമായിട്ടുള്ള ബാലഭദ്ര മാജി കോണ്ഗ്രസില് ചേര്ന്നു. ഭവാനിപാറ്റ്നയില് നടന്ന പരിപാടിയില് വെച്ചാണ് ബാലഭദ്ര കോണ്ഗ്രസില് ചേര്ന്നത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് അജോയ് കുമാര്, പിസിസി അദ്ധ്യക്ഷന് സാറത്ത് പട്നായക്, മുന് കേന്ദ്ര മന്ത്രി ഭക്തചരണ് ദാസ് എന്നിവരും മറ്റ് മുതിര്ന്ന നേതാക്കളും ചടങ്ങില് പങ്കെടുത്തു.

1990ല് നാര്ലയില് നിന്ന് ജനതാദള് ടിക്കറ്റിലാണ് ബാലഭദ്ര ആദ്യമായി നിയമസഭയിലേക്ക് എത്തിയത്. 1995, 2000, 2004, 2014ലും നിയമസഭയിലെത്തി.

ഞാനൊരു ഗോത്രനേതാവാണ്. ബിജെഡി രൂപീകരിക്കുന്ന സംഘത്തില് ഭാഗമായിരുന്നു. എനിക്കെന്റെ നേതാവിനെ കാണാനാവുന്നില്ല. മുഖ്യമന്ത്രിയെ കാണണമെങ്കില് ഓഫീസറുടെ അനുവാദം വാങ്ങണം. എനിക്ക് ബഹുമാനം ലഭിച്ചില്ല. അത് കൊണ്ട് ബിജെഡി വിട്ടു.', ബാലഭദ്ര പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുതിര്ന്ന നേതാക്കളായ മുഹമ്മദ് മോഖ്വിമിന്റെയും ചിരഞ്ജീബ് ബിസ്വാളിന്റെയും സസ്പെന്ഷന് കോണ്ഗ്രസ് പിന്വലിച്ചു. പാര്ട്ടിയില് നിന്ന് പുറത്താക്കപ്പെട്ട മുന് എംഎല്എ കൃഷ്ണ ചന്ദ്ര സാഗരികയെ പാര്ട്ടിയിലേക്ക് തിരിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us