കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് ചോദ്യം ചെയ്ത് കേരളം നല്കിയ ഹര്ജി; സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ഹര്ജിയില് കേന്ദ്ര സര്ക്കാര് ഇന്ന് മറുപടി സത്യവാങ്മൂലം നല്കിയേക്കും

dot image

ഡൽഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് ചോദ്യം ചെയ്ത് കേരളം നല്കിയ ഹര്ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഹര്ജിയില് കേന്ദ്ര സര്ക്കാര് ഇന്ന് മറുപടി സത്യവാങ്മൂലം നല്കിയേക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന് എന്നിവര് ഉള്പ്പെട്ട ബെഞ്ചാണ് ഹര്ജി പരിഗണിക്കുന്നത്. അടിയന്തിരമായി 26,000 കോടി രൂപ സമാഹരിക്കാന് അനുവദിക്കണം. ഇതിന് കേന്ദ്ര ധനമന്ത്രാലയത്തിന് നിര്ദ്ദേശം നല്കണം. ഇല്ലെങ്കില് സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നുമാണ് കേരളത്തിന്റെ ഹര്ജിയിലെ ആക്ഷേപം.

അടിയന്തിരമായി 26,000 കോടി രൂപ സമാഹരിക്കാന് അനുവദിക്കണം. വായ്പാ പരിധി വെട്ടിക്കുറയ്ക്കാന് കേന്ദ്രത്തിന് അധികാരമില്ലെന്നുമാണ് കേരളത്തിന്റെ ഹര്ജിയിലെ ആവശ്യം. സുപ്രീം കോടതിയിലെ മുതിര്ന്ന അഭിഭാഷകന് ഫാലി എസ് നരിമാന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us