കേന്ദ്ര നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ്, പ്രധാനമന്ത്രിയെ പ്രശംസിച്ച് ഗവർണറുടെ റിപ്പബ്ലിക് ദിന സന്ദേശം

കവി ജി ശങ്കരക്കുറുപ്പിന്റെ അഴിമുഖത്ത് എന്ന കവിതയിലെ വരികളോടെയാണ് റിപ്പബ്ലിക് ദിന സന്ദേശം ആരംഭിച്ചത്

dot image

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് 75-ാം റിപ്പബ്ലിക് ദിന സന്ദേശം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ചുമാണ് സന്ദേശം. കവി ജി ശങ്കരക്കുറുപ്പിന്റെ അഴിമുഖത്ത് എന്ന കവിതയിലെ വരികളോടെയാണ് സന്ദേശം ആരംഭിച്ചത്. ''ഹാ! വരും വരും നൂനമാദ്ദിനമെന് നാടിന്റെ നാവനങ്ങിയാല് ലോകം ശ്രദ്ധിക്കും കാലം വരും'' എന്ന വരി അദ്ദേഹം വായിച്ചു. മഹാകവി സ്വപ്നം കണ്ട ആ സുവർണകാലം ആണ് ഇന്നത്തെ അമൃത് കാലം, എന്ന വാചകം അടക്കം സൂചിപ്പിച്ച് കൊണ്ടായിരുന്നു ഗവർണറുടെ പ്രസംഗം ആരംഭിച്ചത്.

അടുത്തിടെ ഉദ്ഘാടനം ചെയ്ത പാർലമെൻ്റ് മന്ദിരത്തിൽ നടന്ന ആദ്യ സമ്മേളനത്തിൽ തന്നെ പാർലമെൻ്റ് നാരീ ശക്തി വന്ദൻ നിയമം പാസാക്കി. ഇതിലൂടെ ശാക്തീകരണത്തിനായുള്ള പ്രതിബദ്ധത ഉറപ്പിച്ചു. ഫൈവ് ജി ഉപയോക്തൃ അടിത്തറയുടെ കാര്യത്തിൽ ഇന്ത്യ, യൂറോപ്പിനെ പിന്തള്ളി എന്നും ഗവർണർ പ്രസംഗത്തിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പേരെടുത്ത് പറഞ്ഞായിരുന്നു ഗവർണറുടെ പ്രസംഗം. എല്ലാവർക്കും ഗവർണർ റിപ്പബ്ലിക് ദിന ആശംസ നേർന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണറും മുഖ്യമന്ത്രിയും ഒരേ വേദിയിലെത്തി. എന്നാൽ ഇരുവരും മുഖത്ത് നോക്കുകയോ പരസ്പരം സംസാരിക്കുകയോ ചെയ്തില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us