രാജ്യത്തെ 10 മികച്ച പൊലീസ് സ്റ്റേഷനിൽ ഒമ്പതാം സ്ഥാനം; നേട്ടവുമായി കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ

സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്താണ് കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ

dot image

മലപ്പുറം: കഴിഞ്ഞ വർഷത്തെ രാജ്യത്തെ മികച്ച 10 പൊലീസ് സ്റ്റേഷനുകളിൽ ഒന്നായി കേരളത്തിൽ നിന്ന് കുറ്റിപ്പുറം പൊലീസ് സ്റ്റേഷനെ തിരഞ്ഞെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 17,000 അപേക്ഷകളിൽ നിന്നാണ് മികച്ച പൊലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തത്. രാജ്യത്തെ മികച്ച 10 സ്റ്റേഷനുകളിൽ ഒമ്പതാം സ്ഥാനത്തും, സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തുമാണ് കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ്റെ സ്ഥാനം.

2023ൽ രജിസ്റ്റർ ചെയ്ത പരാതികൾ, കേസ് തീർപ്പാക്കൽ, സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കൽ, കേസുകളുടെ എണ്ണം, സ്ത്രികൾക്കും കുട്ടികൾക്കും വയോജനങ്ങൾക്കും നേരെയുള്ള അതിക്രമങ്ങൾ പരിഹരിക്കൽ തുടങ്ങിയ വിവിധ വിഷയങ്ങൾ പരിഗണിച്ചാണ് ഈ നേട്ടം കൈവരിച്ചത്. ഫെബ്രുവരി ആറിന് പൊലീസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ബഹുമതി ഏറ്റുവാങ്ങും.

dot image
To advertise here,contact us
dot image