ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസ്: ഒന്നാം പ്രതി സവാദിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് 13 വർഷം ഒളിവിൽ കഴിഞ്ഞതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

dot image

കൊച്ചി: അധ്യാപകന് ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ എൻഐഎ പിടികൂടിയ ഒന്നാം പ്രതി സവാദിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതിയെ കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കും. ചോദ്യം ചെയ്യൽ പൂർത്തിയായതിനാൽ എൻഐഎ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാൻ സാധ്യതയില്ല. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് 13 വർഷം ഒളിവിൽ കഴിഞ്ഞതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അതിനാൽ ഏതൊക്കെ നേതാക്കളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് കണ്ടെത്താനുള്ള ചോദ്യം ചെയ്യലാണ് നടന്നത്. എട്ട് ദിവസമാണ് അന്വേഷണ സംഘം സവാദിനെ ചോദ്യം ചെയ്തത്. സവാദിനെ ഉൾപ്പെടുത്തിയുള്ള പുതിയ കുറ്റപത്രവും എൻ ഐ എ സംഘം ഉടൻ കോടതിയിൽ സമർപ്പിക്കും.

ലൈംഗിക പീഡന-അപകീർത്തി കേസ്; ഡോണൾഡ് ട്രംപിന് 83.3 മില്യൺ യുഎസ് ഡോളർ പിഴശിക്ഷ

കണ്ണൂർ മട്ടന്നൂര് പരിയാരം ബേരത്ത് വെച്ചാണ് എന്ഐഎ സംഘം പതിമൂന്ന് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന സവാദിനെ പിടികൂടിയത്. തൊടുപുഴ ന്യൂമാന് കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസര് ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ മുഖ്യപ്രതിയാണ് സവാദ്. സവാദിനെ കണ്ടെത്താന് സഹായിക്കുന്നവര്ക്ക് നേരത്തെ എന്ഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കേസില് കഴിഞ്ഞ വര്ഷം ജൂലൈ 13 നാണ് കോടതി കേസിലെ മറ്റു പ്രതികൾക്ക് ശിക്ഷ വിധിച്ചിരുന്നു. കേസില് കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളില് മൂന്ന് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്.

വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ കുടുംബത്തിൻറെ ബാധ്യതകൾ ഏറ്റെടുത്ത് സിപിഐഎം; വീട് നിർമ്മിച്ച് നല്കും

മതനിന്ദ ആരോപിച്ചായിരുന്നു ആക്രമണം. സവാദിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് മൊബൈൽ ഫോണുകളും ഒരു സിം കാർഡും പിടികൂടിയിരുന്നു. ഇയാളെ സംബന്ധിച്ച ചില വ്യക്തിവിവരങ്ങളും പിടിച്ചെടുത്തിരുന്നു. തിരിച്ചറിയൽ പരേഡിന് ശേഷമാണ് സവാദിനെ എൻഐഎ കസ്റ്റഡിയിൽ വാങ്ങിയത്. രണ്ട്, മൂന്ന്, അഞ്ച് പ്രതികള്ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി സജലിന് ജീവപര്യന്തവും 50,000 രൂപ പിഴയും, നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തവും 5000 രൂപ പിഴയുമാണ് വിധിച്ചത്. മറ്റ് പ്രതികളായ നൗഷാദ്, മൊയ്തീന് കുഞ്ഞ്, അയൂബ് എന്നിവര്ക്ക് മൂന്ന് വര്ഷം തടവ് ശിക്ഷ. ശിക്ഷാ വിധികള് ഒരുമിച്ച് അനുഭവിച്ചാല് മതിയാവും. ടി ജെ ജോസഫിന് എല്ലാ പ്രതികളും ചേര്ന്ന് നാല് ലക്ഷം രൂപ കൊടുക്കണമെന്നും കോടതി നിര്ദേശിച്ചിരുന്നു.

dot image
To advertise here,contact us
dot image