ഇടുക്കി: ശാന്തൻപാറയിലെ സിപിഐഎം ഏരിയ കമ്മറ്റി ഓഫീസ് നിർമ്മാണം തടഞ്ഞ ജില്ലാ കളക്ടറുടെ നടപടിക്കെതിരെ പാർട്ടി ജില്ലാ സെക്രട്ടറി സി വി വർഗീസ്. ഭൂമി കയ്യേറിയല്ല കെട്ടിടം നിർമ്മിക്കുന്നത്. നിയമവിരുദ്ധമായി ഒരു പ്രവർത്തനവും നടത്തുന്ന പാർട്ടി അല്ല തങ്ങളുടേതെന്നും നിയമപരമായും രാഷ്ട്രീയമായും വിഷയത്തെ നേരിടുമെന്നും സി വി വർഗീസ് പറഞ്ഞു.
ഇൻഷുറൻസ് കമ്പനികളുടെ ക്യാഷ് ലെസ്സ് എവരിവെയർ പദ്ധതി: കേരളത്തിലെ സ്വകാര്യ ആശുപത്രികൾ സഹകരിക്കില്ലമാത്യു കുഴൽനാടന്റെ കയ്യേറ്റത്തെ ന്യായീകരിക്കാൻ ഉയർത്തിക്കൊണ്ടുവന്ന വിവാദമാണ് ഇപ്പോഴത്തേത്. റോഡ് വികസനത്തിനുവേണ്ടി പൊളിച്ചുകൊടുത്ത പാർട്ടി ഓഫീസ് പുനർനിർമ്മിക്കുകയാണ് ചെയ്യുന്നത്. ഇത് കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് എൻഒസിക്ക് അപേക്ഷ നൽകിയതെന്നും കളക്ടർ എൻഒസി നിഷേധിച്ചതിൽ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നും സി വി വർഗീസ് പറഞ്ഞു.
സിപിഐഎം ഭൂമി കയ്യേറി എന്നത് രാഷ്ട്രീയമായ ആക്രമണമാണെന്നും സി വി വർഗീസ് ആരോപിച്ചു. രാഷ്ട്രീയ ആക്രമണത്തിനെതിരെ വസ്തുതകൾ നിരത്തി കൊണ്ട് ജനങ്ങളോട് സംസാരിക്കും. സിപിഐഎം ഓഫീസ് മാത്രമല്ല ജില്ലയിലെ നിരവധി നിർമ്മാണങ്ങൾ ഇപ്പോൾ നിയമവിരുദ്ധമാണ്. ഭൂനിയമ ഭേദഗതി നിലവിൽ വരുന്നതോടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും സി വി വർഗീസ് പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്നകേരള പദയാത്രക്ക് ഇന്ന് കാസർകോട് തുടക്കമാകുംശാന്തൻപാറയിലെ സിപിഐഎം ഏരിയാ കമ്മിറ്റി ഓഫീസ് നിർമ്മാണത്തിൻ്റെ എൻഒസിക്കായി സമർപ്പിച്ച അപേക്ഷ ജില്ലാ കളക്ടർ നിരസിച്ചിരുന്നു. 1964-ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചുനൽകിയിരിക്കുന്ന ഭൂമിയിൽ ഗാർഹികേതര ആവശ്യത്തിനായി കെട്ടിടം പണിയാൻ അനുമതി നൽകാനാകില്ലെന്ന് കാണിച്ചാണ് എൻഒസി നിരസിച്ചത്. ശാന്തൻപാറയിലെ പാർട്ടി ഓഫീസ് നിർമ്മാണം കേരള പഞ്ചായത്ത് ബിൽഡിങ് റൂളിന്റെയും 1957-ലെ ഭൂസംരക്ഷണ നിയമത്തിന്റെയും ലംഘനമാണെന്നും ഉത്തരവിലുണ്ട്. അനധികൃതമായി കൈവശംവെച്ചിരിക്കുന്ന 48 ചതുരശ്രമീറ്റർ പുറമ്പോക്ക് റോഡ് ഏറ്റെടുക്കാനും കളക്ടർ നിർദേശം നൽകി.
സി വി വർഗീസിന്റെ പേരിൽ ശാന്തൻപാറയിലുള്ള എട്ടുസെന്റ് സ്ഥലത്താണ് ഓഫീസ് നിർമ്മാണം തുടങ്ങിയത്. നിർമ്മാണ നിരോധനമുള്ള സ്ഥലത്ത് എൻഒസി വാങ്ങാതെ പണി തുടങ്ങിയതിനെത്തുടർന്ന് റവന്യൂവകുപ്പും പഞ്ചായത്തും സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇത് അവഗണിച്ചും പണിതുടർന്നതോടെ പണികൾ നിർത്തിവയ്ക്കാൻ ഓഗസ്റ്റ് മാസത്തിൽ ഹൈക്കോടതി ഉത്തരവിട്ടു. ഹൈറേഞ്ച് തോട്ടംതൊഴിലാളി യൂണിയനുവേണ്ടി സിപിഐഎം നേതാവ് വി എൻ മോഹനൻ കേസിൽ കക്ഷിചേർന്നതോടെ കെട്ടിടം നിർമ്മിക്കാൻ എൻഒസിക്ക് അപേക്ഷ സമർപ്പിക്കാനും പരിശോധനകൾ നടത്തി തീരുമാനം എടുക്കാനും നിർദേശം ലഭിച്ചു. രേഖകൾ തൃപ്തികരമാണെങ്കിൽ മുൻകൂർ അനുമതിയില്ലാതെ പണികൾ നടത്തിയത് പരിഗണിക്കാതെ എൻഒസി നൽകാനും നിർദേശമുണ്ടായിരുന്നു. തുടർന്ന് സർവേ വിഭാഗം സ്ഥലം അളന്നപ്പോൾ കെട്ടിടം നിൽക്കുന്നതിൽ 12 ചതുരശ്രമീറ്റർ പട്ടയമില്ലാത്ത ഭൂമിയാണെന്നും 48 ചതുരശ്രമീറ്റർ റോഡുപുറമ്പോക്ക് കൈവശം വെച്ചിരിക്കുന്നതായും കണ്ടെത്തുകയായിരുന്നു.