കോട്ടയം: ലോക്സഭാ സീറ്റിൽ സ്ഥാനാർത്ഥിത്വത്തിന് അവകാശവാദമുന്നയിച്ച് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡൻ്റ് സജി മഞ്ഞക്കടമ്പിൽ. പാർട്ടി ചെയർമാൻ പി ജെ ജോസഫിനെ ആഗ്രഹം അറിയിച്ചിട്ടുണ്ട്. സ്ഥാനാർത്ഥിയെ ചൊല്ലി പാർട്ടിയിൽ ഭിന്നതയില്ലെന്നും ഇക്കുറി സീറ്റ് തനിക്ക് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സജി മഞ്ഞക്കടമ്പിൽ റിപ്പോർട്ടറിനോട് പറഞ്ഞു.
കൊല്ലത്ത് എസ്എഫ്ഐ പ്രതിഷേധം; കാറില് നിന്നിറങ്ങി ചായക്കടക്ക് മുന്നില് നിലയുറപ്പിച്ച് ഗവര്ണര്നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ പൂഞ്ഞാർ സീറ്റിൽ പാർട്ടി നിർദേശിച്ചപ്പോൾ കോൺഗ്രസിനായി പിൻമാറിയതാണ്. ലോക്സഭാ സീറ്റിൽ കോട്ടയം ജില്ലയിൽ നിന്നുള്ളവർ മത്സരിക്കണമെന്നാണ് പൊതുവികാരം. അതിനർത്ഥം മറ്റ് നേതാക്കളായ ഫ്രാൻസിസ് ജോർജും, എം പി ജോസഫും അയോഗ്യരാണ് എന്നല്ല. പാർട്ടി എക്സിക്യൂട്ടിവ് ചെയർമാൻ മോൻസ് ജോസഫ് തനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും സജി മഞ്ഞക്കടമ്പിൽ അവകാശപ്പെട്ടു.
'മോദി ഗ്യാരന്റി കേരളം ചർച്ച ചെയ്യുന്ന രാഷ്ട്രീയ വിഷയം'; കെ സുരേന്ദ്രൻജനുവരി 29ന് കോൺഗ്രസിന് കോട്ടയം ലോക്സഭ സീറ്റ് നൽകിക്കൊണ്ടുള്ള യുഡിഎഫിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. അതിനുശേഷം സ്ഥാനാർത്ഥിയെ നിർണ്ണയിക്കാനുള്ള ചുമതല ചെയർമാൻ പി ജെ ജോസഫിനെ ഏൽപ്പിക്കുമെന്നാണ് വിവരം.