'കേന്ദ്ര സേനയെ ഇറക്കിയാലും എസ്എഫ്ഐ മുന്നോട്ട് പോകും': പി എം ആര്ഷോ

ചട്ടവിരുദ്ധമായി ചാന്സിലര് നടത്തിയ ഇടപെടലനെതിരെയായിരുന്നു എസ്എഫ്ഐ പ്രതിഷേധമെന്നും ആര്ഷോ പറഞ്ഞു

dot image

തിരുവനന്തപുരം: കൊല്ലത്തെ കരിങ്കൊടി പ്രതിഷേധത്തില് ഗവര്ണര് ഇടപെട്ടത് മാനസിക വിഭ്രാന്തിയുള്ള ആളെപോലെയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്ഷോ. അക്രമ സംഭവങ്ങള് അരങ്ങേറുകയെന്ന രീതിയോടെയാണ് ഗവര്ണര് നീങ്ങിയത്. ചട്ടവിരുദ്ധമായി ചാന്സിലര് നടത്തിയ ഇടപെടലനെതിരെയായിരുന്നു എസ്എഫ്ഐ പ്രതിഷേധമെന്നും ആര്ഷോ പറഞ്ഞു.

മാന്യതയും നിലവാരവും ഇല്ലാതെ സര്വകലാശാല ചാന്സിലര് നടത്തുന്ന നടപടിക്ക് ജനങ്ങള് മറുപടി പറയും. ജാമ്യമില്ലാ വകുപ്പ് ചുമത്തേണ്ട ഒരു കുറ്റവും അവിടെ നടന്നിട്ടില്ല. സമാധാനപരമായി സമരം ചെയ്തവര്ക്ക് നേരെ പാഞ്ഞടുത്തത് ഗവര്ണര് ആണ്. ഒരു അക്രമരീതിയിലും എസ് എഫ് ഐ പ്രവര്ത്തകര് നടത്തിയിട്ടില്ല. ഇനിയും സമരവുമായി മുന്നോട്ട് പോകുമെന്നും ആര്ഷോ വ്യക്തിമാക്കി.

ഗവര്ണര്ക്ക് കേന്ദ്ര സുരക്ഷ; Z പ്ലസ് കാറ്റഗറി സുരക്ഷയൊരുക്കും

സമരത്തില് ഗുരുതര കേസുകള് ഉണ്ടാകും എന്ന ബോധ്യം ഉണ്ട്. കേന്ദ്ര സേനയെ ഇറക്കിയാലും മുന്നോട്ട് പോകും. ഗവര്ണറുടെ ഭീഷണിക്ക് വഴങ്ങേണ്ടവരല്ല പൊലീസ്. കേസിനെ നിയമപരമായി നേരിടും. സര്ക്കാര് ഇടപെടല് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആര്ഷോ വിശദീകരിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us