സമസ്തയുടെ നൂറാംവാർഷികം; ഉദ്ഘാടനസമ്മേളനം ഇന്ന് ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ

2026-ൽ നടക്കുന്ന സമസ്ത വാർഷിക മഹാസമ്മേളനത്തിന്റെ തീയതി ഉദ്ഘാടനസമ്മേളനത്തിൽ പ്രഖ്യാപിക്കും

dot image

ബെംഗളൂരു: സമസ്തയുടെ നൂറാംവാർഷിക ഉദ്ഘാടനസമ്മേളനം ഇന്ന് ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ നടക്കും. രാവിലെ 10-ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പതാകയുയർത്തും. വൈകീട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനംചെയ്യും.

2026-ൽ നടക്കുന്ന സമസ്ത വാർഷിക മഹാസമ്മേളനത്തിന്റെ തീയതി ഉദ്ഘാടനസമ്മേളനത്തിൽ പ്രഖ്യാപിക്കും. രണ്ടുവർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് സമസ്ത നൂറാം വാർഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്നത്. ജീവകാരുണ്യ, വിദ്യാഭ്യാസ, സാംസ്കാരിക പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും. ഉദ്ഘാടനസമ്മേളനത്തിൽ കർണാടകത്തിനുപുറമേ കേരളം, തമിഴ്നാട്, പുതുച്ചേരി തുടങ്ങിയിടങ്ങളിൽനിന്ന് പ്രവർത്തകരെത്തും.

ഗവർണർക്ക് കേന്ദ്രസേന സുരക്ഷ; പ്രത്യേക നീക്കങ്ങളുടെ ഭാഗം? സംശയത്തില് സർക്കാരും സിപിഐഎമ്മും

സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിക്കും. കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, നിയമസഭാ സ്പീക്കർ യു ടി ഖാദർ, മന്ത്രിമാരായ ഡോ. ജി പരമേശ്വര, സമീർ അഹമ്മദ് ഖാൻ, രാമലിംഗറെഡ്ഡി, ദിനേശ് ഗുണ്ടുറാവു, ബൈരതി സുരേഷ്, കെ ജെ ജോർജ്, മുസ്ലിംലീഗ് കേരള സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ പങ്കെടുക്കും.

dot image
To advertise here,contact us
dot image