മമ്മൂട്ടി, സുജാതാ മോഹന്, ശ്രീകുമാരന് തമ്പി...; എന്താണ് പത്മ പുരസ്കാര പട്ടികയിൽ പേരില്ലാത്തത്?

ഏറ്റവും അര്ഹതപ്പെട്ട കരങ്ങളില് എത്തുമ്പോഴാണ് പുരസ്കാരത്തിന് വജ്രശോഭ ലഭിക്കുന്നത്.

dot image

കൊച്ചി: കേരളത്തില് നിന്നുള്ള പ്രതിഭാ ശാലികളില് നിന്നും പത്മ അവാര്ഡുകള് ഇപ്പോഴും അകന്നുനില്ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഏറ്റവും അര്ഹതപ്പെട്ട കരങ്ങളില് എത്തുമ്പോഴാണ് പുരസ്കാരത്തിന് വജ്രശോഭ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ടി പത്മനാഭന്, സാനു മാഷ്, സി രാധാകൃഷ്ണന്, സാറാ ജോസഫ്, സജിതാ ശങ്കര്, സുജാതാ മോഹന്, എം എന് കാരിശ്ശേരി, നെടുമുടി വേണു, ഡോ. എം വി പിള്ള, ദീപന് ശിവരാമന്, ഡോ. വി എസ് വിജയന് തുടങ്ങി എത്രയെത്രയോ പ്രതിഭാശാലികളില് നിന്ന് ഇപ്പോഴും അകന്ന് നില്ക്കുകയാണ് പത്മ പുരസ്കാരങ്ങള്. പ്രവര്ത്തന മേഖലകളില് അസാമാന്യ മികവും സ്വാതന്ത്ര്യ ബോധവും നല്ല ചിന്തകളും ജനാധിപത്യ മൂല്യങ്ങളും ഉയര്ത്തിപ്പിടിച്ചവരുടെ പട്ടിക ഇനിയും നീളുമെന്നും വി ഡി സതീശന് ചൂണ്ടികാട്ടി.

1998 ല് പത്മശ്രീ കിട്ടിയതാണ് മമ്മൂട്ടിക്ക്. കാല് നൂറ്റാണ്ടിനിപ്പുറവും അവിടെ തന്നെ നില്ക്കുകയാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തെയോ അഭിനയത്തികവിനെയോ വിസ്തരിക്കേണ്ടതില്ല. ഒരു ഇന്ത്യന് ചലച്ചിത്ര താരത്തെ പത്മഭൂഷണ്, പത്മവിഭൂഷണ് ബഹുമതിക്ക് പരിഗണിക്കുന്നു എങ്കില് ആദ്യത്തെ പേരുകാരന് മമ്മൂട്ടിയാണെന്നതില് തര്ക്കമില്ലെന്നും വി ഡി സതീശന് പറഞ്ഞു. പി ഭാസ്കരന് മാഷിന്റെയും ഒഎന്വിയുടേയും സമകാലികനാണ് ശ്രീകുമാരന് തമ്പി. പത്മ പുരസ്ക്കാരത്തിന് എന്നേ അര്ഹന്. എന്താണ് പുരസ്കാര പട്ടികയില് ആ പേരില്ലാത്തതെന്നും വി ഡി സതീശന് ചോദിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്ണ്ണരൂപം-

ഏറ്റവും അർഹതപ്പെട്ട കരങ്ങളിൽ എത്തുമ്പോഴാണ് പുരസ്കാരത്തിന് വജ്ര ശോഭ കൈവരുന്നത്. ടി.പത്മനാഭൻ, സാനു മാഷ്, സി.രാധാകൃഷ്ണൻ, സാറാ ജോസഫ്, സജിതാ ശങ്കർ, സുജാതാ മോഹൻ,എം.എൻ കാരിശ്ശേരി, നെടുമുടി വേണു, ഡോ. എം.വി. പിള്ള, ദീപൻ ശിവരാമൻ, ഡോ. വി.എസ്. വിജയൻ തുടങ്ങി എത്രയെത്രയോ പ്രതിഭാശാലികളിൽ നിന്ന് ഇപ്പോഴും അകന്ന് നിൽക്കുകയാണ് പത്മ പുരസ്കാരങ്ങൾ. പ്രവർത്തന മേഖലകളിൽ അസാമാന്യ മികവും സ്വാതന്ത്ര്യ ബോധവും നല്ല ചിന്തകളും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിച്ചവരുടെ പട്ടിക ഇനിയും നീളും.

ചിരഞ്ജീവിക്ക് പത്മവിഭൂഷൺ, മിഥുൻ ചക്രവർത്തിക്ക് പത്മഭൂഷൺ എന്ന വാർത്ത കഴിഞ്ഞ ദിവസം പത്രങ്ങളിൽ വായിച്ചപ്പോൾ ഞാൻ ആദ്യം ഓർത്തത് മമ്മൂട്ടിയെ കുറിച്ചാണ്. 1998 ൽ പത്മശ്രീ കിട്ടിയതാണ് മമ്മൂട്ടിക്ക്. കാൽ നൂറ്റാണ്ടിനിപ്പുറവും അവിടെ തന്നെ നിൽക്കുകയാണ് മമ്മൂട്ടി. അദ്ദേഹത്തിൻ്റെ സിനിമാ ജീവിതത്തെയോ അഭിനയത്തികവിനെയോ ഞാൻ വിസ്തരിക്കേണ്ടതില്ല. ഒരു ഇന്ത്യൻ ചലച്ചിത്ര താരത്തെ പത്മഭൂഷൺ, പത്മവിഭൂഷൺ ബഹുമതിക്ക് പരിഗണിക്കുന്നു എങ്കിൽ ആദ്യത്തെ പേരുകാരൻ മമ്മൂട്ടിയാണെന്നതിൽ തർക്കമില്ല.

പി.ഭാസ്കരൻ മാഷിൻ്റെയും ഒ.എൻ.വിയുടേയും സമകാലികനാണ് ശ്രീകുമാരൻ തമ്പി. പത്മ പുരസ്ക്കാരത്തിന് എന്നേ അർഹൻ. എന്താണ് പുരസ്കാര പട്ടികയിൽ ആ പേരില്ലാത്തത്?

രാജ്യം നൽകുന്ന ആദരമാണ് പത്മ പുരസ്കാരങ്ങൾ. ഇന്ത്യയെന്ന മനോഹരവും ഗംഭീരവുമായ സങ്കൽപ്പത്തെ കൂടുതൽ ഉജ്വലമാക്കുന്നതാവണം രാജ്യം നൽകുന്ന ആദരം.

എല്ലാ പുരസ്കാര ജേതാക്കൾക്കും അഭിനന്ദനങ്ങൾ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us