പൊന്നാനിയില് മത്സരിക്കാന് സിപിഐ ആവശ്യപ്പെട്ടപ്പോള്ആ വഴിക്ക് പോകേണ്ടെന്ന് പറഞ്ഞത് പിണറായി: കമല്

കമല് പൊന്നാനിയില് മത്സരിക്കുന്നുവെന്ന അഭ്യൂഹം ഉണ്ടായിരുന്നല്ലോ, മത്സരിക്കാന് ആഗ്രഹിച്ചിരുന്നോയെന്ന ചോദ്യത്തോടായിരുന്നു പ്രതികരണം

dot image

കൊച്ചി: പൊന്നാനിയില് മത്സരിക്കാന് സിപിഐ സമീപിച്ചപ്പോള് ആദ്യം വിളിച്ചത് സിപിഐഎം പാര്ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനെയെന്ന് സംവിധായകന് കമല്. സിപിഐ നേതാക്കള് മത്സരിക്കാന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്താണ് ചെയ്യേണ്ടതെന്നും ചോദിച്ചപ്പോള് 'ആ വഴിക്ക് പോകേണ്ട' എന്നായിരുന്നു പിണറായിയുടെ മറുപടിയെന്ന് കമല് പറഞ്ഞു. റിപ്പോര്ട്ടര് ടി വി എഡിറ്റേഴ്സ് ബ്രേക്ക്ഫാസ്റ്റ് ഷോയിലായിരുന്നു കമല് തമാശരൂപേണ ഇക്കാര്യം പരാമര്ശിച്ചത്. കമല് പൊന്നാനിയില് മത്സരിക്കുന്നുവെന്ന അഭ്യൂഹം ഉണ്ടായിരുന്നല്ലോ, മത്സരിക്കാന് ആഗ്രഹിച്ചിരുന്നോയെന്ന ചോദ്യത്തോടായിരുന്നു പ്രതികരണം.

കമലിന്റെ പ്രതികരണം-

തിരഞ്ഞെടുപ്പില് മത്സരിക്കാന് ആവശ്യപ്പെട്ടിരുന്നു. എനിക്ക് പൊന്നാനിയുമായി യാതൊരു ബന്ധവുമില്ലായിരുന്നു. ഭാര്യ പൊന്നാനി എംഇഎസ് കോളേജില് ഇംഗ്ലീഷ് ലക്ചറര് ആയിരുന്നു. ആറ് വര്ഷം അവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു. അങ്ങനെ അവിടുത്തെ ഇടതുപക്ഷത്തെ ആളുകളുമായി ചെറിയ ബന്ധം ഉണ്ടായി. അവിടെ ഞാന് പോപ്പുലര് ആയിരുന്നു. അങ്ങനെ പൊന്നാനിയില് മത്സരിക്കാനായി ഇടത് സ്വതന്ത്രനെ സിപിഐ അന്വേഷിക്കുകയായിരുന്നു. കെപി രാജേന്ദ്രന് അടക്കം കുറച്ച് പേര് വീട്ടില് വന്ന് എന്തായാലും മത്സരിക്കണം എന്ന് പറഞ്ഞു. അപ്പോള് തന്നെ ഞാന് ഇല്ലെന്ന് പറഞ്ഞു. സിപിഐയുമായി എനിക്ക് ബന്ധമുണ്ടായിരുന്നില്ല. സിപിഐഎം ആയിരുന്നു. അന്ന് പാര്ട്ടി സെക്രട്ടറിയായിരുന്ന പിണറായി സഖാവിനെ നേരിട്ട് വിളിച്ചു. മത്സരിക്കാന് ആവശ്യപ്പെട്ട് ആളുകള് വന്നിട്ടുണ്ട്, എന്താണ് ചെയ്യേണ്ടത് എന്നു ചോദിച്ചു. ആ വഴിക്ക് പോകേണ്ടെന്നായിരുന്നു അന്ന് അദ്ദേഹം നല്കിയ മറുപടി.

dot image
To advertise here,contact us
dot image