ഡോ. വന്ദന ദാസ് കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

മറ്റൊരു ഏജന്സിയുടെ അന്വേഷണം ആവശ്യമില്ലാത്ത കേസാണിതെന്നും സിബിഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നുമാണ് സിബിഐയുടെ നിലപാട്

dot image

കൊച്ചി: ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്ജിയിൽ സിംഗിൾ ബെഞ്ച് വിശദമായ വാദം കേള്ക്കും. കേസിലെ വിചാരണയ്ക്ക് സ്പെഷ്യല് പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കാമെന്ന് സര്ക്കാര് ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്. അഭിഭാഷകന്റെ പേര് നിര്ദ്ദേശിക്കണമെന്നും സര്ക്കാര് മാതാപിതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ക്രൈംബ്രാഞ്ച് ശാസ്ത്രീയമായി അന്വേഷണം പൂര്ത്തിയാക്കി കുറ്റപത്രം നല്കിയ കേസില് സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സര്ക്കാരിന്റെ വാദം. ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളുടെ ഏത് ആവശ്യവും കേള്ക്കാന് തയ്യാറാണെന്നുമാണ് സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിയെ അറിയിച്ചത്. മറ്റൊരു ഏജന്സിയുടെ അന്വേഷണം ആവശ്യമില്ലാത്ത കേസാണിതെന്നും സിബിഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നുമാണ് സിബിഐയുടെ നിലപാട്.

ഡോ. വന്ദന ദാസിന്റെ കൊലപാതക കേസ്; സ്പെഷ്യല് പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കാമെന്ന് സര്ക്കാര്

അന്വേഷണത്തില് പിഴവുണ്ടെന്നും സിബിഐ അന്വേഷിക്കണമെന്നുമാണ് വന്ദന ദാസിന്റെ മാതാപിതാക്കള് നല്കിയ ഹര്ജിയിലെ ആവശ്യം. 2023 മെയ് 10നാണ് വന്ദന ദാസ് കൊല്ലപ്പെട്ടത്. വൈദ്യപരിശോധനക്കിടെ പ്രതി സന്ദീപ് പ്രകോപിതനായി ഡോക്ടറെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ കൊല്ലം നെടുമ്പന യുപിഎസിലെ അധ്യാപകനായിരുന്ന പ്രതി സന്ദീപിനെ സർവീസിൽ നിന്ന് നീക്കം ചെയ്തിരുന്നു.

dot image
To advertise here,contact us
dot image