കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ വിശ്വാസികളെ അവഹേളിക്കുന്നു: പിഎംഎ സലാം

എയർ ഇന്ത്യയുടെ തീവെട്ടികൊളള ചൂണ്ടിക്കാണിക്കുന്നവരോട് സ്വന്തമായി വിമാനം പറത്താൻ പറയുന്നത് വിശ്വാസികളോടുളള അവഹേളനമാണെന്ന് പിഎംഎ സലാം പറഞ്ഞു

dot image

കോഴിക്കോട്: കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ പി അബ്ദുള്ളക്കുട്ടി വിശ്വാസികളെ അവഹേളിക്കുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം കേന്ദ്രഹജ്ജ് കമ്മിറ്റി ചെയർമാൻ എന്ന പദവിക്ക് യോജിച്ചതല്ലെന്ന് അദ്ദേഹം വിമർശിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പിഎംഎ സലാമിൻ്റെ പ്രതികരണം.

എയർ ഇന്ത്യയുടെ തീവെട്ടികൊളള ചൂണ്ടിക്കാണിക്കുന്നവരോട് സ്വന്തമായി വിമാനം പറത്താൻ പറയുന്നത് വിശ്വാസികളോള്ള അവഹേളനമാണ്. കേന്ദ്രത്തെ പഴിപറഞ്ഞ് സംസ്ഥാന സർക്കാർ കാഴ്ച്ചക്കാരായി നിൽക്കുകയാണ് ചെയ്യുന്നത്. വിഷയത്തിൽ കേരള സർക്കാർ അടിയന്തിര ഇടപെടലുകൾ നടത്തണമെന്നും പിഎംഎ സലാം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:

ഉത്തരം മുട്ടുമ്പോള് കൊഞ്ഞനം കുത്തുക എന്നൊരു ചൊല്ലുണ്ട് നമ്മുടെ നാട്ടില്. മലബാറിലെ ഹജ്ജ് തീര്ത്ഥാടകരോട് കേന്ദ്ര ഹജ്ജ് കമ്മിറ്റിയും കേന്ദ്ര- സംസ്ഥാന ഹജ്ജ് വകുപ്പുകളും ചെയ്യുന്ന കൊടും ക്രൂരത മറ നീക്കി പുറത്ത് വന്നപ്പോള് നടത്തിയ പ്രതികരണം അബ്ദുളളക്കുട്ടിക്ക് ഭൂഷണമെങ്കിലും കേന്ദ്രഹജ്ജ് കമ്മിറ്റി ചെയര്മാന് എന്ന പദവിക്ക് യോജിച്ചതല്ല.

എയര് ഇന്ത്യയുടെ തീവെട്ടികൊളള ചൂണ്ടിക്കാണിക്കുന്നവരോട് സ്വന്തമായി വിമാനം പറത്താന് ഉപദേശിക്കുന്നത് വിശ്വാസികളോടുളള അവഹേളനമാണ്.

കേന്ദ്രത്തെ പഴിപറഞ്ഞ് കാഴ്ച്ചക്കാരായി നില്ക്കുന്നതിന് പകരം അത്യന്തം ഗൗരവതരമായ ഈ വിഷയത്തില് അടിയന്തര ഇടപെടലുകള് നടത്താന് കേരള ഗവണ്മെന്റ് ഇനിയും വൈകിക്കൂടാ.

dot image
To advertise here,contact us
dot image