കന്നുകാലികളുടെ കൃത്രിമ ബീജദാനത്തിന് ഫീസ് ഈടാക്കരുതെന്ന് ആവശ്യം; തള്ളി മൃഗസംരക്ഷണ വകുപ്പ്

ക്ഷീരകർഷകർ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ കൃത്രിമ ബീജദാനത്തിനും ഫീസ് ഏർപ്പെടുത്തിയതോടെ നവകേരള സദസ്സിൽ പരാതി എത്തിയിരുന്നു

dot image

കൊച്ചി: കന്നുകാലികളുടെ കൃത്രിമ ബീജദാനത്തിന് ഏർപ്പെടുത്തിയ ഫീസ് എടുത്ത് കളയണമെന്ന് നവകേരളാ സദസ്സിൽ പരാതി. ഉദ്യോഗസ്ഥര് ശുഷ്കാന്തിയോടെയും കർഷക സൗഹൃദമായും സേവനം നൽകാനാണ് നാമമാത്രമായ ഫീസ് ഏർപ്പെടുത്തിയത് എന്ന വിചിത്ര മറുപടിയാണ് മൃഗ സംരക്ഷണ വകുപ്പ് നൽകിയത്.

കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ക്ഷീര കർഷകർക്ക് കന്നുകാലികളുടെ കൃത്രിമ ബീജദാനം പൂർണമായും സൗജന്യമായിരുന്നു. കഴിഞ്ഞ മാസം മുതലാണ് ഫീസ് ഏർപ്പെടുത്തി ഉത്തരവ് ഇറക്കിയിരിക്കുന്നത്. 25 രൂപയാണ് ഫീസ്. ക്ഷീരകർഷകർ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ കൃത്രിമ ബീജദാനത്തിനും ഫീസ് ഏർപ്പെടുത്തിയതോടെ നവകേരള സദസ്സിൽ പരാതി എത്തിയിരുന്നു. എന്നാല് പരാതി മൃഗസംരക്ഷണ വകുപ്പ് തള്ളി.

കുഷ്ഠരോഗ ബാധിതരെ കണ്ടെത്താന് സര്ക്കാര് ക്യാമ്പയിന്; 'സ്പര്ശ്' ഇന്ന് മുതല്

കൃത്രിമ ബീജദാനത്തിന് നിയോഗിക്കപ്പെടുന്നവരിൽ നിന്ന് ശുഷ്കാന്തിയുള്ള സേവനം ഉറപ്പുവരുത്തുന്നതിനാണ് ഫീസ് ഈടാക്കുന്നത് എന്നായിരുന്നു അപേക്ഷ തള്ളിക്കൊണ്ടുള്ള മറുപടി. കർഷക സൗഹൃദമായ സേവനം നൽകുന്നതിനാണ് ഫീസ് ഈടാക്കിയത് എന്ന് മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ നൽകിയ മറുപടിയിൽ പറയുന്നു. കന്നുകാലി വികസന ബോർഡിന് ഒരു ഡോസ് സെമൻ്റെ വിലയായി 90 രൂപയാണ് നൽകുന്നത്. സംസ്ഥാനത്ത് ഒരു വർഷം 11 ലക്ഷം കൃത്രിമ ബീജദാനം നടക്കുന്നുണ്ട്. 10 കോടി രൂപ ഓരോ സാമ്പത്തിക വർഷവും ചെലവാകും. കർഷകർക്ക് പരമാവധി ആനൂകൂല്യം നൽകുകയാണ് സർക്കാർ നയമെന്നും മറുപടിയിൽ പറയുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us