കൂടത്തായി കൊലപാതക പരമ്പര; പ്രതി ജോളിയുടെ രണ്ട് ജാമ്യാപേക്ഷകളിൽ ഹൈക്കോടതി ഇന്ന് വിധി പറയും

കേസില് ശാസ്ത്രീയ തെളിവുകള് ഹൈദരാബാദ് ഫോറന്സിക്ക് ലാബില് നിന്നും ഇനിയും ഹാജരാക്കാന് പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ജാമ്യം നൽകണം എന്നാണ് ജോളിയുടെ ജാമ്യഹര്ജിയിലെ ആവശ്യം

dot image

കൊച്ചി: കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളിയുടെ രണ്ട് ജാമ്യാപേക്ഷകളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേസില് ശാസ്ത്രീയ തെളിവുകള് ഹൈദരാബാദ് ഫോറന്സിക്ക് ലാബില് നിന്നും ഇനിയും ഹാജരാക്കാന് പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ജാമ്യം നൽകണം എന്നാണ് ജോളിയുടെ ജാമ്യഹര്ജിയിലെ ആവശ്യം.

സ്ത്രീ എന്ന യാതൊരു പരിഗണനയും അര്ഹിക്കാത്ത കുറ്റകൃത്യം ചെയ്ത പ്രതിയാണ് ജോളി എന്നാണ് പ്രോസിക്യൂഷൻ്റെ വാദം. ഹീനകുറ്റകൃത്യം നടത്തിയ ജോളിക്കെതിരായ എല്ലാ കേസുകളുടേയും വിചാരണ കോഴിക്കോട് പ്രത്യേക കോടതിയില് പുരോഗമിക്കുകയാണ്. ഈ ഘട്ടത്തില് ജോളിക്ക് ജാമ്യം നല്കരുതെന്നും പ്രോസിക്യൂഷന് എതിര് വാദമുയര്ത്തി. ജസ്റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് ആണ് വിധി പറയുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us