കോഴിക്കോട്: കരിപ്പൂർ ഹജ്ജ് വിമാന നിരക്ക് വര്ധനയില് സംസ്ഥാന സര്ക്കാരിനെ വിമര്ശിച്ച് മുസ്ലിം ലീഗ് ജനറല് സെക്രട്ടറി പിഎംഎ സലാം. കരിപ്പൂര് വിമാനത്താവളം വഴി പോകുന്ന ഹജ്ജ് തീര്ത്ഥാടര്ക്കിടയില് കടുത്ത വിവേചനം പരസ്യമായി ഉണ്ടാക്കിയെന്ന് പിഎംഎ സലാം പറഞ്ഞു. കരിപ്പൂര് വഴി ഹജ്ജ് തീര്ത്ഥാടനത്തിന് പോകുന്നവരില് നിന്ന് 1,65,000 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയെ കുറ്റം പറഞ്ഞ് കാഴ്ച്ചക്കാരയി നോക്കി നിൽക്കുകയാണ് സംസ്ഥാന സർക്കാരെന്ന് പിഎംഎ സലാം ആരോപിച്ചു. എന്തിനാണ് ഈ ക്രൂരതയെന്നും പിഎംഎ സലാം ചോദിച്ചു.
80 ശതമാനം ഹജ്ജ് തീര്ത്ഥാടകരും ആശ്രയിക്കുന്നത് കരിപ്പൂര് വിമാനത്താവളത്തെയാണ്. ഈ കൊള്ളക്ക് കൂട്ടു നില്ക്കുന്നത് ആരൊക്കെ എന്നാണ് അറിയേണ്ടത്. കള്ളക്കളി പുറത്ത് കൊണ്ടുവരണം. കൊള്ളയടിക്കാമെന്ന് ആര്ക്കെങ്കിലും ധാരണ ഉണ്ടെങ്കില് അത് നടക്കില്ലെന്നും പിഎംഎ സലാം വ്യക്തമാക്കി.
ഒരു കമ്പനി മാത്രമാണ് പങ്കെടുത്തതെങ്കില് എന്ത് കൊണ്ട് റീടെണ്ടറിങ് നടത്തിയില്ല. കള്ളക്കളി സംശയിക്കുന്നുവെന്നും പിഎംഎ സലാം പറഞ്ഞു. 'അപാകത ചൂണ്ടിക്കാട്ടിയപ്പോൾ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ ധാര്ഷ്ട്യവും ധിക്കാരവുമാണ് പറയുന്നത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കെതിരെ ഹജ്ജ് വകുപ്പ് മന്ത്രി പറഞ്ഞു കഴിഞ്ഞു. ഗുരുതര ആരോപണളാണ് മന്ത്രി ഉന്നയിച്ചത്. വിശ്വാസികളെ ഇങ്ങനെയൊക്കെ ബുദ്ധിമുട്ടിക്കാമെന്നാണ് ഗവേഷണം നടത്തുന്നത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയെ കുറ്റം പറഞ്ഞ് കാഴ്ച്ചക്കാരയി നോക്കി നിൽക്കുകയാണ് സംസ്ഥാന സർക്കാർ. തീരുമാനം എടുക്കുമ്പോൾ മന്ത്രിയും ചെയർമാനും നോക്കി നിന്നു. എന്നിട്ട് ഇപ്പോൾ അനുശോചനം അറിയിച്ചിട്ട് എന്ത് കാര്യം'. പിഎംഎ സലാം പറഞ്ഞു.
'കണ്ണൂരിൽ വിമാന ടിക്കറ്റ് നിരക്ക് കൂടിയതിന് കാരണം കേന്ദ്രസർക്കാർ'; വിമർശിച്ച് മുഖ്യമന്ത്രിപികെ കുഞ്ഞാലിക്കുട്ടി നിയമസഭയിലും അബ്ദു സമദ് സമദാനി ലോക്സഭയിലും വിഷയം അവതരിപ്പിക്കും. മുസ്ലീം ലീഗ് പ്രക്ഷോഭത്തിന് നേതൃത്വം നൽകും. എയർ ഇന്ത്യ ഒഴികെയുള്ളവർ കരിപ്പൂരിൽ ക്വാട്ട് ചെയ്യാത്തതിൽ മുസ്ലീം ലീഗ് ദുരൂഹത ആരോപിച്ചു. കരിപ്പൂർ വിമാനത്താവളത്തെ തകർക്കാൻ ഉള്ള ശ്രമമാണ് നടക്കുന്നത്. ഹജ്ജ് തീർത്ഥാടകരെ ബുദ്ധിമുട്ടിക്കാന് മനപ്പൂർവ്വം ശ്രമിക്കുകയാണ്. കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം വിളിക്കാത്തതിൽ എന്ത് കൊണ്ടാണ് സംസ്ഥാന വകുപ്പ് മന്ത്രി മിണ്ടാതിരുന്നതെന്നും പിഎംഎ സലാം ചോദിച്ചു.