തിരുവനന്തപുരം: കേരളത്തില് നിന്ന് അയോധ്യയിലേക്ക് ഇന്ന് ആരംഭിക്കാനിരുന്ന ട്രെയിന് സര്വീസ് വൈകും. പ്രത്യേക സര്വീസുകള്ക്കായുള്ള ക്രമീകരണങ്ങള് പൂര്ത്തിയാവാത്ത സാഹചര്യത്തിലാണ് തീരുമാനം. ഒരാഴ്ച കൂടി കഴിഞ്ഞേ സര്വീസ് ആരംഭിക്കുകയുള്ളു എന്ന് റെയില്വേ അറിയിച്ചു.
ഇന്ന് വൈകിട്ട് 7.10 ന് പാലക്കാട് ജംഗ്ഷന് റെയില്വേ സ്റ്റേഷനില് നിന്ന് ആസ്ത സ്പെഷ്യല് ട്രെയിന് സര്വീസ് അയോധ്യയിലേക്ക് പുറപ്പെടും എന്നായിരുന്നു നേരത്തേ റെയില്വേ അറിയിച്ചിരുന്നത്. ഇന്ന് പുറപ്പെടുന്ന ട്രെയിന് 54 മണിക്കൂര് പിന്നിട്ട് മൂന്നാം ദിവസം പുലര്ച്ചെ രണ്ടിന് അയോധ്യ ധാം റെയില്വേ സ്റ്റേഷനില് എത്തും വിധമായിരുന്നു ക്രമീകരണം.
'വായ്ക്കരി ഇടാന് പോലും പറ്റിയില്ല, വിധിയില് സന്തോഷം'; രണ്ജിത്തിന്റെ ഭാര്യ അഡ്വ. ലിഷഎന്നാല് പ്രത്യേക സര്വീസിനായുള്ള സംവിധാനങ്ങളും ക്രമീകരണങ്ങളും പൂര്ത്തിയാവാത്ത സാഹചര്യത്തില്, ഒരാഴ്ച കൂടി വൈകിയെ സര്വീസ് ആരംഭിക്കൂവെന്ന് റെയില്വേ പുതിയ അറിയിപ്പ് നല്കി. പുതുക്കിയ തീയതികള് ഉടന് പ്രഖ്യാപിക്കുമെന്നും അധികൃതര് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്, അടുത്ത മാസം ഒമ്പതിനായിരിക്കും അയോധ്യയിലേക്കുള്ള ആദ്യ സര്വീസ് ആരംഭിക്കുക എന്നും വിവരമുണ്ട്. നിലവില് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൈറ്റ് ഉള്പ്പെടെ പ്രവര്ത്തനം ആരംഭിച്ചിട്ടില്ല.