കരിപ്പൂരില് നിന്നുള്ള ഹജ്ജ് ടിക്കറ്റില് 40000 രൂപ കുറയും;ലീഗ് എംപിമാര്ക്ക് കേന്ദ്രത്തിന്റെ ഉറപ്പ്

സമുദായ സംഘടനകളും രാഷ്ട്രീയ പാര്ട്ടികളും വരുംദിവസങ്ങളില് കരിപ്പൂര് എയര്പോര്ട്ടിലേക്ക് മാര്ച്ച് പ്രഖ്യാപിച്ചിരുന്നു.

dot image

കോഴിക്കോട്: കരിപ്പൂരില് നിന്നുള്ള ഹജ്ജ് ടിക്കറ്റില് 40000രൂപയിലധികം കുറയും. കേന്ദ്ര ഹജ്ജ് കാര്യവകുപ്പ് മുസ്ലിം ലീഗ് എംപിമാര്ക്കാണ് ഈ ഉറപ്പ് നല്കിയത്. ന്യൂനപക്ഷ ക്ഷേമ മന്ത്രി സ്മൃതി ഇറാനി വ്യക്തിപരമായി ഇടപെട്ട് ടിക്കറ്റ് ചാര്ജ് കുറപ്പിക്കാന് നടപടി എടുക്കുന്നതായും അതനുസരിച്ച് 500 ഡോളര് വീതം കുറവ് വരുത്തുമെന്നും പിന്നീട് മന്ത്രിയുടെ പിഎ ബലറാം ഫോണില് വിളിച്ച് അറിയിച്ചെന്ന് അബ്ദു സമദ് സമദാനി എംപി പറഞ്ഞു.

കരിപ്പൂരില് നിന്നുള്ള ഹജ്ജ് ടിക്കറ്റിന് എയര് ഇന്ത്യ എക്സ്പ്രസ് 1,75000 രൂപയാണ് ഈടാക്കുന്നത്. അതേ സമയം നെടുമ്പാശേരിയില് നിന്നും കണ്ണൂരില് നിന്നും സര്വീസ് നടത്തുന്ന സൗദി എയര്ലൈന്സ് 75000 രൂപയാണ് ഈടാക്കുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്ന്നത്.

സമുദായ സംഘടനകളും രാഷ്ട്രീയ പാര്ട്ടികളും വരുംദിവസങ്ങളില് കരിപ്പൂര് എയര്പോര്ട്ടിലേക്ക് മാര്ച്ച് പ്രഖ്യാപിച്ചിരുന്നു. അതിനിടയിലാണ് കേന്ദ്ര സര്ക്കാരിന്റെ ഇടപെടല്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us