അനധികൃത സ്വത്ത് സമ്പാദന കേസ്; കെ ബാബു എംഎൽഎയുടെ സ്വത്ത് ഇഡി കണ്ടെത്തി

തൃപ്പൂണിത്തുറ പ്രതികരണ വേദിയാണ് കെ ബാബുവിനെതിരെ തൃശൂർ വിജിലൻസ് കോടതിയിൽ പരാതി നൽകിയത്

dot image

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ ബാബു എംഎൽഎയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. 25.82 കോടിയുടെ സ്വത്ത് ആണ് കണ്ടുകെട്ടിയത്. 2007 മുതൽ 2016 വരെ സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്.

നേരത്തെ കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് വിളിച്ചുവരുത്തി കെ ബാബുവിനെ ചോദ്യം ചെയ്തിരുന്നു. സംഭവത്തിൽ വിജിലൻസും കെ ബാബു എംഎൽഎക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2001 മുതൽ 2016 വരെയുളള കാലയളവിൽ 49 ശതമാനം സ്വത്ത് നേടിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.

തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസ്; കെ ബാബു എംഎല്എക്ക് തിരിച്ചടി

ഇക്കാര്യത്തിൽ 2018ൽ വിജിലൻസ് കുറ്റപ്പത്രം സമർപ്പിക്കുകയും ചെയ്തു. 28.82 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് വിജിലൻസ് കണ്ടെത്തൽ. തൃപ്പൂണിത്തുറ പ്രതികരണ വേദിയാണ് കെ ബാബുവിനെതിരെ തൃശൂർ വിജിലൻസ് കോടതിയിൽ പരാതി നൽകിയത്. തൃപ്പൂണിത്തുറ എംഎൽഎയാണ് കെ ബാബു.

dot image
To advertise here,contact us
dot image