റബർകർഷക പ്രതിസന്ധിയിൽ അടിയന്തരപ്രമേയ നോട്ടീസ്; ചർച്ചയ്ക്ക് ശേഷം തള്ളി, ഇന്നും പ്രതിപക്ഷ വാക്ക്ഔട്ട്

റബർ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് നടപടിയുണ്ടാകുമെന്ന് അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകിക്കൊണ്ട് കൃഷി മന്ത്രി

dot image

തിരുവനന്തപുരം: റബ്ബർ കർഷകർ നേരിടുന്ന പ്രതിസന്ധി നിയമസഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംഎൽഎ മോൻസ് ജോസഫ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. റബർ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് നടപടിയുണ്ടാകുമെന്ന് അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകിക്കൊണ്ട് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. കർഷകരുടെ ബുദ്ധിമുട്ടുകൾ ഗൗരവത്തിൽ കാണും. കേന്ദ്രത്തിനെതിരെ എല്ലാവരും യോജിച്ച് മുന്നോട്ടു പോകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

റബർ വിലയിടിവ് കേന്ദ്ര കരാറുകളുടെ തിക്ത ഫലമാണ്. റബർ വില സ്ഥിരതാ ഫണ്ടിൽ 9.5 ലക്ഷം കർഷകരിൽ 6.5 ലക്ഷത്തോളം കർഷകർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉൽപ്പാദന ചെലവ് കൂടിയത് കണക്കിലെടുത്ത് താങ്ങുവില 150 ൽ നിന്ന് 170 രൂപയായി ഉയർത്തിയിരുന്നു. റബർ ഇറക്കുമതി നിർത്തണമെന്നും തീരുവ കൂട്ടണമെന്നും നിരവധി തവണ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. റബർ കർഷകർ നേരിടുന്ന പ്രതിസന്ധി അംഗീകരിച്ചത് സ്വാഗതാർഹമെന്ന് മന്ത്രിയുടെ മറുപടിയോട് പ്രതികരിച്ച് മോൻസ് ജോസഫ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്ക് റബർ കൃഷിയുടെ തകർച്ചയും കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റബ്ബർ താങ്ങുവില 250 രൂപയാക്കാൻ കേന്ദ്ര സഹായം തേടിയിട്ടുണ്ട്. ഒരിക്കലും നന്മ ലഭിക്കാത്ത നസ്രേത്തായി കേന്ദ്ര സർക്കാർ നിൽക്കുകയാണ്. കേന്ദ്ര സർക്കാരിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ പ്രതിപക്ഷം തയാറാകണം. താങ്ങുവില 250 രൂപയാക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തും. ഇത് പ്രകടന പത്രികയിൽ പറഞ്ഞ വാഗ്ദാനമാണ്. റബർ ബോർഡിൻ്റെ സമീപനത്തിൻ്റെ കാര്യത്തിൽ പ്രതിപക്ഷം പറഞ്ഞതിനോട് യോജിക്കുന്നു. 1993 കോടി രൂപ വില സ്ഥിരതാ ഫണ്ട് ഇനത്തിൽ സർക്കാർ കർഷകർക്ക് നൽകിയിട്ടുണ്ട്. ഇക്കൊല്ലം 161 കോടിരൂപയാണ് കൊടുത്തത്. എന്നാൽ 2023- 24 ൽ തുക കുടിശികയുണ്ടെന്ന് സമ്മതിക്കുന്നുവെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു. റബർ ബോർഡ് സാങ്ങ്ഷൻ ചെയ്ത ബില്ലുകൾ പരിശോധിച്ചാണ് പണം നൽകുന്നത്. ബിൽ അപ്ലോഡിങ്ങിന് തടസ്സം ഉണ്ടെങ്കിൽ പരിഹരിക്കാം. റബർ കർഷക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സഹായം കൂടിയേ തീരു. 30000 ഹെക്ടർ റബ്ബർ റീപ്ലാൻ്റിന് സഹായം നൽകുമെന്നും മന്ത്രി ഉറപ്പ് നൽകി.

റബർ താങ്ങുവില എൽഡിഎഫ് വാഗ്ദാനം ചെയ്തത് പോലെ 250 രൂപയാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. 25 പദ്ധതി റബ്ബർ ബോർഡ് നിർത്തലാക്കി. റബർ കർഷകർ നേരിടുന്നത് എക്കാലത്തെയും വലിയ പ്രതിസന്ധിയാണെന്നും വി ഡി സതീശൻ സഭയിൽ ഉന്നയിച്ചു. കർഷകർ റബ്ബർ മരങ്ങൾ വെട്ടിമാറ്റി മറ്റ് വിളകളിലേക്ക് പോകുന്ന പ്രവണതയുണ്ട്. നിങ്ങൾ പ്രഖ്യാപിച്ച 250 രൂപയെങ്കിലും കൊടുക്കണ്ടേ? 170 രൂപ പോലും കൊടുക്കാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്നും സതീശൻ പറഞ്ഞു.

ശബരിമലയിൽ പോകാതെ മാലയൂരിയവർ കപടഭക്തർ, വ്യാജപ്രചരണങ്ങൾ നടന്നുവെന്നും ദേവസ്വംമന്ത്രി; സഭയിൽ ചർച്ച

ചർച്ചയ്ക്ക് പിന്നാലെ റബ്ബർ കർഷക പ്രതിസന്ധിയിലെ അടിയന്തരപ്രമേയ നോട്ടീസ് നിയമസഭ തള്ളി. ഇതിന് പിന്നാലെ ഇന്നും പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us