പത്തനംതിട്ടയില് വിജയം അത്ര എളുപ്പമാകില്ല; പുറത്താക്കപ്പെട്ട കോൺഗ്രസ് നേതാക്കളുടെ വിലയിരുത്തല്

സീറ്റ് ലഭിച്ചാൽ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ സിറ്റിങ്ങ് എംപി ആൻ്റോ ആൻ്റണിയുടെ നാലാമൂഴമാകും.

dot image

പത്തനംതിട്ട: ലോക്സഭാ മണ്ഡലത്തിൽ ഇക്കുറി യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം അത്ര എളുപ്പമായിരിക്കില്ലെന്ന് കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട നേതാക്കളുടേയും ഡിസിസി നേതൃത്വത്തോട് ആതൃപ്തിയുള്ള നേതാക്കളുടേയും വിലയിരുത്തൽ. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും എന്നാണ് സിറ്റിങ്ങ് എംപി ആൻ്റോ ആൻ്റണിയുടെ നിലപാട്. കോൺഗ്രസ് ഒറ്റക്കെട്ടാണെന്ന് ഡിസിസി നേതൃത്വവും അവകാശപ്പെടുന്നു.

സീറ്റ് ലഭിച്ചാൽ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ സിറ്റിങ്ങ് എംപി ആൻ്റോ ആൻ്റണിയുടെ നാലാമൂഴമാകും. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തന്നെയാണ് ആൻ്റോ ആൻ്റണിയുടെ തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പിന് കോൺഗ്രസും യുഡിഎഫും സജ്ജമാണെന്നും യുഡിഎഫും കോൺഗ്രസും ഒറ്റക്കെട്ടാണെന്നുമാണ് ഡിസിസി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിൽ അവകാശപ്പെടുന്നത്.

ഇക്കുറി യുഡിഎഫ് സ്ഥാനാർത്ഥിക്ക് വിജയം അത്ര എളുപ്പമാകില്ല എന്നാണ് കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട പ്രമുഖ നേതാക്കളുടെ വിലയിരുത്തൽ. താഴേത്തട്ടിൽ പ്രവർത്തകരില്ല. ഡിഡിഡി നേതൃത്വവുമായി അഭിപ്രായ ഭിന്നത ഉള്ള നേതാക്കളെയെല്ലാം ഡിസിസി പ്രസിഡൻ്റ് ഇടപെട്ട് പാർട്ടിയിൽ നിന്ന് പുറത്താക്കുകയാണെന്നും ഇത് ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ യുഡിഎഫിന് ക്ഷീണം ചെയ്യുമെന്നും പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റും കലഞ്ഞൂർ ഗ്രാമ പഞ്ചായത്തംഗവുമായ എസ് പി സജൻ പറഞ്ഞു.

ഭൂമി കുംഭകോണകേസ്; ഹേമന്ദ് സോറനെ ഇഡി ഇന്ന് ചോദ്യം ചെയ്യും

സാമൂഹ്യ മാധ്യമങ്ങളിലൂടെ കോൺഗ്രസ് പാർട്ടിയേയും നേതാക്കളേയും നിരന്തരം അപമാനിച്ചു, നവകേരള സദസ്സിൽ പങ്കെടുത്തു എന്നിവ ആരോപിച്ചാണ് എസ് പി സജനെ ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. മുൻ ഡിസിസി ജനറൽ സെക്രട്ടറി വി ആർ സോജി, മുൻ ഡിസിസി പ്രസിഡൻ്റ് ബാബു ജോർജ്ജ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സജി ചാക്കോ, ഡിസിസി എക്സിക്യൂട്ടിവ് അംഗമായിരുന്ന സലിം പി ചാക്കോ തുടങ്ങിയവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതും താഴേത്തട്ടിൽ പ്രവർത്തകരിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ആർഎസ്പിയുടെ യുവജന സംഘടനയായ അർ വൈ. എഫിൻ്റെ ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ചാണ് സലിം പി ചാക്കോ കോൺഗ്രസ് പാർട്ടിയിൽ ചേർന്നത്. പ്രാഗത്ഭ്യമുള്ള നേതാക്കളെ വെട്ടി നിരത്തുന്ന ഡിസിസി നേതൃത്വത്തിൻ്റെ നിലപാട് ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് തിരിച്ചടിയാകും എന്ന് തന്നെയാണ് വിമത വിഭാഗത്തിൻ്റെ വിലയിരുത്തൽ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us