തിരുവനന്തപുരം: നവകേരള സദസ്സിന് പോയ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ടി എ നൽകാൻ 35 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ്. ട്രഷറി നിയന്ത്രണത്തിൽ ഇളവു വരുത്തിയാണ് തുക അനുവദിച്ചത്. ഒരു കിലോമീറ്റർ യാത്രയ്ക്ക് 15 രൂപ ടി എ ലഭിക്കും.
ഒരു ദിവസത്തെ താമസത്തിന് 1000 രൂപ പ്രത്യേക അലവൻസും അനുവദിച്ചു. ജനുവരി 16 നാണ് ധനവകുപ്പിന് പൊതുഭരണ വകുപ്പ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. അത് അനുസരിച്ച് ജനുവരി 30നാണ് ഉത്തവിറങ്ങിയത്. ഉത്തരവിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.
കഴിഞ്ഞ നവംബറിലാണ് സംസ്ഥാന സർക്കാർ നവകേരള സദസ്സ് ആരംഭിച്ചത്. നവംബർ 18ന് കാസർകോട് നിന്ന് തുടങ്ങിയ യാത്ര 36 ദിവസങ്ങൾക്ക് ശേഷം തിരുവനന്തപുരത്താണ് സമാപിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ മരണത്തെ തുടർന്ന് മാറ്റിവെച്ച നാല് മണ്ഡലങ്ങളിലെ പര്യടനം ജനുവരി 1, 2 തീയതികളില് പൂർത്തിയാക്കിയിരുന്നു.
'കടകംപള്ളിയെ ഉദ്ദേശിച്ചല്ല തന്റെ വിമർശനം'; തലസ്ഥാനത്തെ റോഡ് പണി പുരോഗമിക്കികയാണെന്ന് മുഹമ്മദ് റിയാസ്ഇതിനിടെ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ്സിന് നേരെ പതിനാല് ജില്ലകളിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടിയുമായി പ്രതിഷേധിച്ചിരുന്നു. കണ്ണൂരിൽ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഐഎം പ്രവർത്തകർ ചെടിച്ചട്ടി കൊണ്ടും ഹെൽമറ്റും കൊണ്ടും അടിച്ചത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. പിന്നാലെ മറ്റ് ജില്ലകളിലും കരിങ്കൊടി പ്രതിഷേധവും ഡിവൈഎഫ്ഐ പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്ന സാഹചര്യവും ഉണ്ടായി. നവകേരള സദസ്സിനെതിരെ കറുത്ത ബലൂണുകൾ പറത്തിയും പ്രതിഷേധമുണ്ടായിരുന്നു.