
ജീവിതത്തിൽ ഏറെ പ്രയാസം അനുഭവിക്കുന്നവർക്ക് കൈതാങ്ങായി സൈലം എജുക്കേഷൻ ഗ്രൂപ്പ്. 'മൈ ഹാപ്പിനസ്' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്കാണ് സെെലം തുടക്കമിട്ടിരിക്കുന്നത്. സിഇഒ 27-കാരനായ ഡോ. അനന്തു തന്നെയാണ് പ്രൊജക്ടിന് പിന്നില്. ചെറുപ്രായം മുതൽ തന്നെ കഷ്ടത അനുഭവിച്ചു വളർന്നു വന്നതുകൊണ്ട് ആളുകൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് എന്താണെന്ന് കൃത്യമായി മനസ്സിലാക്കുമെന്ന് ഡോ.അനന്തു പറയുന്നു.
ഹാപ്പിനസ് പ്രോജക്ടിൻ്റെ ഒന്നാമത്തെ ലക്ഷ്യം വീടില്ലാതെ ബുദ്ധിമുട്ടുന്ന എല്ലാവർക്കും സുരക്ഷിതമായ വീടിനുള്ള സൗകര്യം ഒരുക്കുക എന്നതാണ്. 500 വീടെങ്കിലും ഇത്തരത്തിൽ നിർമ്മിച്ചു നൽക്കണമെന്നാണ് ആഗ്രഹം എന്നും ഡോ.അനന്തു പറഞ്ഞു. ഇത് ലക്ഷ്യം വെച്ചുള്ള ആദ്യ വീടിൻ്റെ പണി കഴിഞ്ഞു. കൊച്ചി കതൃക്കടവിലെ ആറംഗ കുടുംബത്തിനാണ് വീടുവെച്ചു നൽകിയത്. ആ കുടുംബത്തിലെ അനന്തു എന്ന വിദ്യാർഥിയുടെ പഠന ചെലവും സൈലം മുഴുവനായി ഏറ്റെടുത്തു. സാമ്പത്തികമില്ലാത്തതിൻ്റെ പേരിൽ ഒരു കുട്ടിക്ക് പോലും വിദ്യാഭ്യാസം നഷ്ടപ്പെടരുത് എന്ന് തന്നെയാണ് ഇതിന് പിന്നിലെ ലക്ഷ്യം. അതിനുള്ള എല്ലാ പ്രവർത്തനങ്ങളും തുടങ്ങുകയും ചെയ്തു.
മറ്റൊരു സഹായം ആരോഗ്യ മേഖലയിലാണ്. ചികിത്സയ്ക്ക് പണം ഇല്ലാതെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തി അതിന് അർഹരായവർക്ക് സഹായവും കൊടുക്കുന്നുണ്ട്. കൂടാതെ ഭിന്നശേഷിക്കാരായ 150 ആളുകളെ ഉൾപ്പെടുത്തികൊണ്ട് ഡ്രീം ഓഫ് അസ് എന്ന സംഘടനയുടെ പേരിൽ ഒരു പെയിൻ്റിങ്ങ് പ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്. ഈ എക്സിബിഷനിലൂടെ കിട്ടുന്ന മുഴുവൻ തുകയും ഇവരുടെ ആരോഗ്യ സംരക്ഷണത്തിന് തന്നെ ഉപയോഗിക്കും.
മൂന്ന് രൂപഭാവങ്ങൾ ഒരേയൊരു നടൻ; ആടുജീവിതത്തിലെ നജീബാകുന്ന പൃഥ്വിരാജ്അതോടൊപ്പം തന്നെ വിശേഷ ദിവസങ്ങൾ വീടുകളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സഹായം എത്തിക്കാനും പ്രത്യേകം ശ്രദ്ധ പുലർത്തുന്നുണ്ട്. ഇതിൽ എല്ലാം എടുത്ത് പറയേണ്ടത് ഡോ അനന്തുവിന് പിന്നിൽ വലിയൊരു ടീം തന്നെയുണ്ട്. മറ്റുള്ളവരുടെ മുഖത്ത് വിരിയുന്ന ഒരോ പുഞ്ചിരിയും സാക്ഷാത്ക്കാരമാക്കാൻ ഡോക്ടറിനെപ്പം കൂടെയുള്ളവർ.
ബജറ്റ് പ്രസംഗത്തിൽ പ്രഗ്നാന്ദയെ അഭിനന്ദിച്ച് നിർമ്മലാ സീതാരാമൻ2015-ലാണ് ഡോ.അനന്തു എം ബി ബി എസ് പഠനം തുടങ്ങിയത്. പഠിക്കുന്ന സമയത്ത് സ്വന്തമായി വീടുപോലും ഉണ്ടായിരുന്നില്ലെന്നും പലരുടെയും സഹായം കൊണ്ട് മാത്രമാണ് ഈ നിലയിലെത്തിയത്തെന്നും ഡോ.അനന്തു ഓർക്കുന്നു. അതുകൊണ്ട് ബുദ്ധിമുട്ട് എന്താണെന്ന് നന്നായി മനസ്സിലാക്കുമെന്നും അത് തന്നെയാണ് മൈ ഹാപ്പിനസ് പ്രോജക്ട് എന്ന തോന്നലിലേക്ക് എത്തിയതെന്നും ഡോ.അനന്തു പറഞ്ഞു.