'സംസ്ഥാനങ്ങളെ കീഴ്ഘടകങ്ങളായി കാണുന്നത് ജനാധിപത്യ വിരുദ്ധം'; കേന്ദ്രത്തിനെതിരെ നാളെ സഭയിൽ പ്രമേയം

വായ്പാ പരിധി വെട്ടികുറയ്ക്കുന്നതിൽ നിന്നും ഗ്രാൻ്റുകൾ കുറയ്ക്കുന്നതിൽ നിന്നും പിന്തിരിയണം

dot image

തിരുവനന്തപുരം: ഇടക്കാല ബജറ്റിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ സംസ്ഥാന സർക്കാർ. പ്രമേയം നാളെ സഭയിൽ അവതരിപ്പിക്കും. ധനമന്ത്രി കെ എൻ ബാലഗോപാലാണ് പ്രമേയവതാരകൻ. സംസ്ഥാനങ്ങളെ കീഴ്ഘടകങ്ങളായി കാണുന്നത് ജനാധിപത്യ വിരുദ്ധമാണ്. ഈ സമീപനം ഉപേക്ഷിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.

വായ്പാ പരിധി വെട്ടികുറയ്ക്കുന്നതിൽ നിന്നും ഗ്രാൻ്റുകൾ കുറയ്ക്കുന്നതിൽ നിന്നും പിന്തിരിയണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യങ്ങളെയും താൽപര്യങ്ങളെയും അശേഷം പരിഗണിക്കാത്ത വിധത്തിലാണ് കേന്ദ്രം ബജറ്റ് രൂപപ്പെടുത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചിരുന്നു. എയിംസ് പോലുളള സ്ഥാപനങ്ങളോ, പുതിയ തീവണ്ടികളോ അനുവദിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാക്കളും ഇടക്കാല ബജറ്റിനെ വിമർശിച്ചിരുന്നു.

കേന്ദ്രസര്ക്കാരിന്റെ നേട്ടങ്ങള് എണ്ണിപ്പറഞ്ഞാണ് ധനകാര്യമന്ത്രി നിര്മ്മലാ സീതാരാമന് ബജറ്റ് അവതരിപ്പിച്ചത്. പ്രത്യക്ഷ-പരോക്ഷ നികുതികളിലും ഇറക്കുമതി തീരുവയിലും മാറ്റമില്ല. ജയ് ജവാന്, ജയ് കിസാന്, ജയ് വിഗ്യാന് (ശാസ്ത്രം), ജയ് അനുസന്ധാന് (ഗവേഷണം) എന്നതാണ് മോദി സര്ക്കാരിന്റെ മുദ്രാവാക്യം. പ്രതിരോധ മേഖലയ്ക്കുള്ള വിഹിതം വർദ്ധിപ്പിക്കും. പ്രതിരോധ ചെലവ് 11.1% വർധിപ്പിച്ച് 11,11,111 കോടി രൂപയാവും. ഇത് ജിഡിപിയുടെ 3.4% വരുമെന്നും നിര്മ്മല സീതാരാമന് വ്യക്തമാക്കി.

'നികുതിയിൽ മാറ്റമില്ല; പ്രതിരോധ വിഹിതം വർദ്ധിപ്പിക്കും'; തുടർഭരണം അവകാശപ്പെട്ട് ഇടക്കാല ബജറ്റ്

40,000 റെയിൽ ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലേക്ക് മാറ്റും. രാജ്യത്തെ എയർപോർട്ടുകളുടെ എണ്ണം ഇരട്ടിയാക്കും. കൊവിഡ് വെല്ലുവിളികള്ക്കിടയിലും പ്രധാനമന്ത്രി ആവാസ് യോജന റൂറല് പദ്ധതി മുടങ്ങിയില്ലെന്ന് ചൂണ്ടിക്കാണിച്ച ധനകാര്യമന്ത്രി മൂന്ന് കോടി വീടുകള് എന്ന ലക്ഷ്യത്തിലേക്ക് സര്ക്കാര് അടുത്തുകഴിഞ്ഞുവെന്നും ചൂണ്ടിക്കാണിച്ചു. രാജ്യത്തിന്റെ നിര്മ്മാണത്തിനുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. സ്ത്രീകളുടെയും കര്ഷകരുടെയും ശാക്തീകരണം ലക്ഷ്യമിട്ടാണ് ബജറ്റെന്നും പ്രധാനമന്ത്രി പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us