തൃശൂർ: സാഹിത്യോത്സവത്തില് സംസാരിക്കാന് ക്ഷണിച്ച് തുച്ഛമായ പ്രതിഫലം നല്കി അവഗണിച്ചുവെന്ന എഴുത്തുകാരന് ബാലചന്ദ്രന് ചുള്ളിക്കാടിന്റെ വിമർശനത്തെ പിന്തുണച്ച് കഥാകൃത്ത് അശോകൻ ചരുവിൽ. ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ വിമർശനം ശരിയായി. അദ്ദേഹത്തിന് ദുരനുഭവം ഉണ്ടായതിൽ അങ്ങേയറ്റം ഖേദിക്കുന്നു. നേരിട്ടു പങ്കുള്ള വിഷയമല്ലെങ്കിലും അക്കാദമി ഭാരവാഹി എന്ന നിലയിൽ ബാലചന്ദ്രനോട് മാപ്പുചോദിക്കുന്നുവെന്നും അശോകൻ ചരുവിൽ വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് അക്കാദമി അംഗം കൂടിയായ അശോകൻ ചരുവിൽ പിന്തുണയുമായെത്തിയത്.
പ്രതിഫലം വാങ്ങുന്ന കാര്യത്തിൽ എഴുത്തുകാർ വലിയ അവഗണനയാണ് നേരിടുന്നത്. ലക്ഷക്കണക്കിന് രൂപ മുടക്കി നടത്തുന്ന ചില സമ്മേളനങ്ങളിൽ പങ്കെടുക്കുന്നവർക്ക് പലപ്പോഴും പ്രതിഫലം നൽകുന്നില്ല. സർക്കാരുമായി ബന്ധപ്പെട്ട സാംസ്കാരിക സ്ഥാപനങ്ങളും യൂണിവേഴ്സിറ്റികളും എഴുത്തുകാർക്കുള്ള യാത്രാപ്പടിയും പ്രതിഫലവും കണക്കാക്കുന്നത് ഫ്യൂഡൽ കാലത്തെ ഓർമ്മിപ്പിക്കുന്ന രീതിയിലാണെന്നും അശോകൻ ചരുവിൽ വിമർശിച്ചു.
'പരാതി സെക്രട്ടറിയുടെ ശ്രദ്ധയില് പെടുത്തുന്നതാണ് ശരിയായ വഴി'; പോസ്റ്റ് പിന്വലിച്ച് സച്ചിദാനന്ദന്ചുളളിക്കാടിന്റെ വിമർശനത്തിന് പിന്നാലെ മാന്യമായ പ്രതിഫലം നല്കുമെന്നും പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്നും സാഹിത്യ അക്കാദമി അധ്യക്ഷന് കെ സച്ചിദാനന്ദന് നേരത്തെ പ്രതികരിച്ചിരുന്നു. സംഭവം ദുഃഖകരമായിരുന്നു. മാന്യമായ പ്രതിഫലം നല്കും. പൊതുവായ പ്രശ്നം എന്ന നിലക്കാണ് വിഷയം ഉന്നയിക്കുന്നതെന്ന് ബാലന് തന്നോട് പറഞ്ഞിരുന്നു. ഉടന് തന്നെ പ്രശ്നം പരിഹരിക്കാന് ഇടപെട്ടുവെന്നും സച്ചിദാനന്ദന് കൂട്ടിച്ചേര്ത്തു.
എനിക്ക് ഇട്ട വില വെറും 2400, ഇനി ബുദ്ധിമുട്ടിക്കരുത്; അക്കാദമിക്കെതിരെ ബാലചന്ദ്രന് ചുള്ളിക്കാട്സാഹിത്യ അക്കാദമി തൃശൂരില് സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തില് സംസാരിക്കാന് ക്ഷണിച്ച് തുച്ഛമായ വേതനം നല്കി അവഗണിച്ചുവെന്നായിരുന്നു ചുള്ളിക്കാടിന്റെ ആരോപണം. കേരളജനത തനിക്കു നല്കുന്ന വില എന്താണെന്ന് ശരിക്കും മനസ്സിലായെന്നും ഇനി സാംസ്കാരികാവശ്യങ്ങള്ക്കായി വിളിച്ച് തന്നെ ബുദ്ധിമുട്ടിക്കരുതെന്നും ചുള്ളിക്കാട് പറഞ്ഞിരുന്നു. ബാലചന്ദ്രന് ചുള്ളിക്കാടിന്റെ സുഹൃത്ത് സിഐസിസി ജയചന്ദ്രനാണ് കവിയെ ഉദ്ധരിച്ച് ഇക്കാര്യം ഫേസ്ബുക്കില് എഴുതിയത്.