'ഭാരത് മാതാ കീ ജയ്' ഏറ്റുവിളിക്കാത്തതിൽ ക്ഷോഭം; സദസ്സിനെ നിര്ബന്ധിച്ച് മീനാക്ഷി ലേഖി

സദസ്സില് ഇരുന്നവര് മുഴുവന് മുദ്രാവാക്യം ഏറ്റുവിളിക്കുംവരെ മന്ത്രി സ്റ്റേജില് നിന്ന് 'ഭാരത് മാതാ കി ജയ്' വിളിച്ചു

dot image

കോഴിക്കോട്: കോഴിക്കോട് നടന്ന എവേക്ക് യൂത്ത് ഫോര് നേഷന് പരിപാടിയില് 'ഭാരത് മാതാ കീ ജയ്' ഉറക്കെ വിളിക്കാന് സദസ്സിനെ നിര്ബന്ധിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. മന്ത്രിയുടെ വിളി ഏറ്റുവിളിക്കാതെ സദസ്സിൽ ഇരുന്ന സ്ത്രീയോട് ഭാരതം അമ്മയല്ലേയെന്ന് ചോദിച്ച് സദസ്സ് മുഴുവൻ ഏറ്റുവിളിക്കുന്നത് വരെ മീനാക്ഷി ലേഖി വേദിയിൽ നിന്ന് ഭാരത് മാതാ കീ ജെയ് വിളിക്കുകയായിരുന്നു.

സദസ്സ് മുഴുവൻ 'ഭാരത് മാതാ കീ ജയ്' ഏറ്റുവിളിക്കാത്തതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ അസ്വഭാവിക പ്രതികരണം. സദസ്സിനോടുള്ള അസന്തുഷ്ടിയും ക്ഷോഭവും പ്രകടമാക്കുന്ന ശരീരഭാഷയോടെയായിരുന്നു മീനാക്ഷി ലേഖി 'ഭാരത് മാതാ കീ ജയ്' എന്ന് വിളിക്കാൻ സദസ്സിനെ ആവർത്തിച്ച് നിർബന്ധിച്ചത്. 'ഭാരതം നിങ്ങളുടെ അമ്മയല്ലെ അല്ലെങ്കിൽ വീട്ടിൽ നിന്നും ഇറങ്ങിപ്പോകണം' എന്നും ഒരുഘട്ടത്തിൽ സദസ്സിൽ ഇരുന്ന സ്ത്രീയോട് മന്ത്രി പ്രതികരിച്ചിരുന്നു. കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളില് നടന്ന പരിപാടിയിലാണ് സംഭവം. പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനിടെ സംസാരിക്കുന്നതിനിടയിലായിരുന്നു മന്ത്രി 'ഭാരത് മാതാ കീ ജയ്' വിളിച്ചത്. സദസ്സില് ഇരുന്നവര് മുഴുവന് മുദ്രാവാക്യം ഏറ്റുവിളിക്കുംവരെ മന്ത്രി സ്റ്റേജില് നിന്ന് 'ഭാരത് മാതാ കി ജയ്' വിളിക്കുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായുള്ള അന്വേഷണത്തില് നേരത്തെ മീനാക്ഷി ലേഖി പ്രതികരിച്ചിരുന്നു. റിപ്പോർട്ടറിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം. എല്ലാം നിയമാനുസരണമാണെങ്കിൽ ഭയപ്പെടേണ്ടതില്ല. പിണറായി വിജയന്റെ മകൾ എന്ന പ്രത്യേക പരിഗണന വീണക്ക് ലഭിക്കില്ലെന്നും മീനാക്ഷി ലേഖി റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. കേന്ദ്രസർക്കാരിനെതിരായ നിയമസഭ പ്രമേയത്തെയും മന്ത്രി വിമർശിച്ചു.

പിണറായി വിജയന്റെ മകൾ എന്ന പ്രത്യേക പരിഗണന വീണക്ക് ലഭിക്കില്ല; കേന്ദ്രമന്ത്രി മീനാക്ഷി ലേഖി

കേന്ദ്രസർക്കാർ അവഗണന കാണിക്കുന്നു എന്നത് വ്യാജ പ്രചാരണമാണ്. കേരളത്തിനായി ധാരാളം പദ്ധതികൾ പ്രഖ്യാപിച്ച് നടപ്പാക്കുന്നു. ഒന്നും ചെയ്യാതെ കടമെടുത്ത് മാത്രം കാര്യങ്ങൾ നടത്താൻ പറ്റില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേന്ദ്ര അവഗണനയെന്നത് വ്യാജ പ്രചാരണം. വ്യാജ പ്രചാരണം നടത്താൻ കമ്മ്യൂണിസ്റ്റുകാർ മിടുക്കന്മാരാണെന്നും കേന്ദ്ര മന്ത്രി പരിഹസിച്ചു.

dot image
To advertise here,contact us
dot image