'പരാതി സെക്രട്ടറിയുടെ ശ്രദ്ധയില് പെടുത്തുന്നതാണ് ശരിയായ വഴി'; പോസ്റ്റ് പിന്വലിച്ച് സച്ചിദാനന്ദന്

പണം പ്രധാനമായ ഒരു സമൂഹത്തിന്റെ മൂല്യവ്യവസ്ഥയാണ് ഇതിന് പിറകില്.

dot image

തൃശൂര്: സാഹിത്യോത്സവത്തില് സംസാരിക്കാന് ക്ഷണിച്ച് തുച്ഛമായ പ്രതിഫലം നല്കി അവഗണിച്ചുവെന്ന എഴുത്തുകാരന് ബാലചന്ദ്രന് ചുള്ളിക്കാടിന്റെ വിമര്ശനത്തോട് ഫേസ്ബുക്ക് കുറിപ്പിലൂടെ വീണ്ടും പ്രതികരിച്ച് കെ സച്ചിദാനന്ദന്. ആര്ക്കെങ്കിലും യാത്രാപ്പടിയെക്കുറിച്ച് പരാതികള് ഉണ്ടെങ്കില് അത് സെക്രട്ടറിയുടെ ശ്രദ്ധയില് പെടുത്തുകയാണ് ശരിയായ വഴിയെന്ന് അക്കാദമി അധ്യക്ഷന് സച്ചിദാനന്ദന് പറഞ്ഞു.

പണം പ്രധാനമായ ഒരു സമൂഹത്തിന്റെ മൂല്യവ്യവസ്ഥയാണ് ഇതിന് പിറകില്. ഒരു പൈസയും വാങ്ങാതെ അനേകം സാഹിത്യ പരിപാടികള് കേള്ക്കാനും പങ്കെടുക്കാനും പോയിട്ടുള്ള ഒരാള് എന്ന നിലയിലാണ് താന് ഇത് പറയുന്നത്. തനിക്ക് കണക്ക് പറയാന് അറിയില്ലെന്നും സച്ചിദാനന്ദന് ഫേസ്ബുക്കിലെഴുതി. എന്നാല് നിമിഷങ്ങള്ക്കകം ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്തു.

ബാലചന്ദ്രന് ചുള്ളിക്കാടിനൊപ്പം, പ്രശ്നം പരിഹരിച്ചു, മാന്യമായ പ്രതിഫലം നല്കും; കെ സച്ചിദാനന്ദന്

അനേകം മനുഷ്യരുടെ സാഹിത്യത്തോടുള്ള അഗാധമായ സ്നേഹവും ഉറക്കമൊഴിച്ചുള്ള പ്രയത്നവുമാണ് അക്കാദമിയുടെ സാഹിത്യോത്സവം ഒരു വന് വിജയമാക്കിയത്. വന്ന പരാതികള് എല്ലാം പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. ഒരു പാവം ഉദ്യോഗസ്ഥ നിയമം യാന്ത്രികമായി പിന്തുടര്ന്നത് മാത്രമാണ് ചില പരാതികള്ക്ക് കാരണമായത്. അതും സാഹിത്യശത്രുക്കള് ആയുധമായി കാണുന്നതില് വിഷമം തോന്നുന്നുവെന്നും സച്ചിദാനന്ദന് ഫേസ്ബുക്കില് എഴുതിയിരുന്നു.

കാറും ബൈക്കുകളും കൂട്ടിയിടിച്ച് മരണം; ഇടിയുടെ ആഘാതത്തില് വാഹനങ്ങള് കാനയില് വീണു

ബാലചന്ദ്രന് ചുള്ളിക്കാടിനൊപ്പമാണെന്നും അദ്ദേഹം പരിഗണന അര്ഹിച്ചിരുന്നുവെന്നുമാണ് രാവിലെ സച്ചിദാനന്ദന് മാധ്യമങ്ങളോട് പറഞ്ഞത്. പ്രശ്നം പരിഹരിച്ചിട്ടുണ്ട്. മാന്യമായ പ്രതിഫലം നല്കും. പൊതുവായ പ്രശ്നം എന്ന നിലക്കാണ് വിഷയം ഉന്നയിക്കുന്നതെന്ന് ബാലന് തന്നോട് പറഞ്ഞിരുന്നുവെന്നും സച്ചിദാനന്ദന് പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image