തൃശൂര്: സാഹിത്യോത്സവത്തില് സംസാരിക്കാന് ക്ഷണിച്ച് തുച്ഛമായ പ്രതിഫലം നല്കി അവഗണിച്ചുവെന്ന എഴുത്തുകാരന് ബാലചന്ദ്രന് ചുള്ളിക്കാടിന്റെ വിമര്ശനത്തോട് പ്രതികരിച്ച് സാഹിത്യ അക്കാദമി അധ്യക്ഷന് കെ സച്ചിദാനന്ദന്. ബാലചന്ദ്രന് ചുള്ളിക്കാടിനൊപ്പമാണെന്നും അദ്ദേഹം പരിഗണന അര്ഹിക്കുന്നുണ്ടായിരുന്നുവെന്നും സച്ചിദാനന്ദന് പറഞ്ഞു.
സംഭവം ദുഃഖകരമായിരുന്നു. പ്രശ്നം പരിഹരിച്ചിട്ടുണ്ട്. മാന്യമായ പ്രതിഫലം നല്കും. പൊതുവായ പ്രശ്നം എന്ന നിലക്കാണ് വിഷയം ഉന്നയിക്കുന്നതെന്ന് ബാലന് തന്നോട് പറഞ്ഞിരുന്നു. ഉടന് തന്നെ പ്രശ്നം പരിഹരിക്കാന് ഇടപെട്ടുവെന്നും സച്ചിദാനന്ദന് കൂട്ടിച്ചേര്ത്തു.
എനിക്ക് ഇട്ട വില വെറും 2400, ഇനി ബുദ്ധിമുട്ടിക്കരുത്; അക്കാദമിക്കെതിരെ ബാലചന്ദ്രന് ചുള്ളിക്കാട്സാഹിത്യ അക്കാദമി തൃശൂരില് സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തില് സംസാരിക്കാന് ക്ഷണിച്ച് തുച്ഛമായ വേദനം നല്കി അവഗണിച്ചുവെന്നായിരുന്നു ചുള്ളിക്കാടിന്റെ ആരോപണം.
കേരളജനത തനിക്കു നല്കുന്ന വില എന്താണെന്ന് ശരിക്കും മനസ്സിലായെന്നും ഇനി സാംസ്കാരികാവശ്യങ്ങള്ക്കായി വിളിച്ച് തന്നെ ബുദ്ധിമുട്ടിക്കരുതെന്നും ചുള്ളിക്കാട് പറഞ്ഞിരുന്നു. ബാലചന്ദ്രന് ചുള്ളിക്കാടിന്റെ സുഹൃത്ത് സിഐസിസി ജയചന്ദ്രനാണ് കവിയെ ഉദ്ധരിച്ച് ഇക്കാര്യം ഫേസ്ബുക്കില് എഴുതിയത്.