പിണറായി വിജയന്റെ മകൾ എന്ന പ്രത്യേക പരിഗണന വീണക്ക് ലഭിക്കില്ല; കേന്ദ്രമന്ത്രി മീനാക്ഷി ലേഖി

'കേരളം ഒരു വികസന പ്രവർത്തനവും നടത്തുന്നില്ല'

dot image

കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. ക്രമക്കേട് നടന്നത് കൊണ്ടാണ് വീണാ വിജയനെതിരെ എസ്എഫ്ഐഒ അന്വേഷണം നടക്കുന്നത്. എല്ലാം നിയമാനുസരണമാണെങ്കിൽ ഭയപ്പെടേണ്ടതില്ല. പിണറായി വിജയന്റെ മകൾ എന്ന പ്രത്യേക പരിഗണന വീണക്ക് ലഭിക്കില്ലെന്നും മീനാക്ഷി ലേഖി റിപ്പോർട്ടറിനോട് പറഞ്ഞു. കേന്ദ്രസർക്കാരിനെതിരായ നിയമസഭ പ്രമേയത്തെയും മന്ത്രി വിമർശിച്ചു.

കേന്ദ്രസർക്കാർ അവഗണന കാണിക്കുന്നു എന്നത് വ്യാജ പ്രചാരണമാണ്. കേരളത്തിനായി ധാരാളം പദ്ധതികൾ പ്രഖ്യാപിച്ച് നടപ്പാക്കുന്നു. ഒന്നും ചെയ്യാതെ കടമെടുത്ത് മാത്രം കാര്യങ്ങൾ നടത്താൻ പറ്റില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേന്ദ്ര അവഗണനയെന്നത് വ്യാജ പ്രചാരണം. വ്യാജ പ്രചാരണം നടത്താൻ കമ്മ്യൂണിസ്റ്റുകാർ മിടുക്കന്മാരാണെന്നും കേന്ദ്ര മന്ത്രി പരിഹസിച്ചു.

കടമെടുക്കുന്നതിന് ചട്ടങ്ങളുണ്ടെന്നും അത് പാലിക്കണമെന്നും മീനാക്ഷി ലേഖി ചൂണ്ടിക്കാണിച്ചു. കേന്ദ്രസർക്കാർ കടമെടുപ്പിൽ വിശ്വസിക്കുന്നില്ല. പ്രവാസികളുടെ പണംകൊണ്ട് മാത്രം ജീവിക്കാനാകില്ല. കേരളം ഒരു വികസന പ്രവർത്തനവും നടത്തുന്നില്ല. വ്യാവസായിക വികസനത്തിന് ഒന്നും ചെയ്യുന്നില്ല. കടമെടുത്ത് ജീവിക്കാമെന്ന് കരുതുന്നു. ഇത് ശരിയല്ല തുടങ്ങിയ ഗുരുതര ആരോപണങ്ങളും സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി ഉന്നയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us