തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയില് പട്ടികജാതി പട്ടികവര്ഗ വിഭാഗം തഴയപ്പെടുന്നുവെന്ന് റിപ്പോര്ട്ട്. സംസ്ഥാനത്ത് സര്വകലാശാലകളിലും കോളേജുകളിലും സംവരണ പ്രാതിനിധ്യം പിന്നാക്കമാണെന്ന് റിപ്പോര്ട്ടുകള് ചൂണ്ടികാണിക്കുന്നു. ഇടയ്ക്കിടെ റിസര്വേഷന് കണക്കുകള് കാണിക്കണമെന്ന യുജിസി സര്ക്കുലര് വരുന്നുണ്ടെങ്കിലും, ഒരു നടപടിയും ഉണ്ടാകുന്നില്ല.
ഗോഡ്സെയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമന്റ്; എൻഐടി അധ്യാപികയ്ക്കെതിരെ കേസെടുത്തുവിവിധ സര്വകലാശാലകളിലും, കോളേജുകളിലും പട്ടിക ജാതി -വര്ഗ അധ്യാപക അനധ്യാപക ജീവനക്കാരുടെ എണ്ണം എത്രയെന്നും നിയമനത്തില് റിര്വേഷന് പോളിസി നടക്കുന്നുണ്ടോ എന്നും വ്യകതമാക്കാന് യുജിസി സര്ക്കുലര് ഇറക്കാറുണ്ട്. ഇടയ്ക്കിടെ ഓര്മിപ്പിക്കുന്ന സര്ക്കുലറില് കൃത്യമായി വിവരങ്ങള് വെബ്സൈറ്റില് രേഖപ്പെടുത്താന് സമയമടക്കം നല്കിയിട്ടുമുണ്ട്. എന്നാല് യാതൊരു വിധത്തിലുള്ള അനന്തര നടപടിയും ഉണ്ടാകുന്നില്ല. ജനുവരിയില് യുജിസി നല്കിയ സര്ക്കുലര് പ്രകാരം കണക്ക് രേഖപ്പെടുത്തേണ്ട സമയപരിധി അവസാനിച്ചു. പക്ഷേ, കൃത്യമായ ഒരു നടപടിയും സര്വകലാശാലകളുടെയോ കോളേജുകളുടെയോ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
'എനിക്കും ദുരനുഭവമുണ്ടായി'; കേരളസാഹിത്യ അക്കാദമിക്കെതിരെ ശ്രീകുമാരൻ തമ്പിഎയ്ഡഡ് മേഖലയിലെ സ്ഥിതിയും ദയനീയമാണ്. എയിഡഡ് മേഖലയില് ആകെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില് പട്ടികജാതി വര്ഗ ജീവനക്കാര് ഉള്ളത് വെറും 0.38% മാത്രമാണ്. ആര്ട്സ് ആന്ഡ് സയന്സ് കോളേജുകളില് നോക്കിയാലും ഇത് തന്നെ സ്ഥിതി. സംസ്ഥാനത്തെ യുവാക്കള് ഏറെ പ്രതീക്ഷയോടെ കാണുന്ന അധ്യാപന മേഖലയില് നിന്നും എസ് സി- എസ് ടി വിഭാഗക്കാര് പുറന്തള്ളപ്പെടുന്നതോടെ മറ്റു ജോലി തേടി പോകേണ്ട അവസ്ഥയാണ്.