റബർ വില നിർണയത്തിൽ അപാകത; റബർ ബോർഡിനെതിരെ കർഷകർ

കടുത്ത പ്രതിസന്ധിയിലും ആശ്വാസമേകേണ്ട റബർ ബോർഡ്, കർഷകർക്ക് അനുകൂലമായ നിലപാടല്ല സ്വീകരിക്കുന്നത്. ടയർ ലോബിയുടെ ഭാഗമായ ഡീലർമാരുമായി ഒത്തുകളിച്ചാണ് റബർ വില നിശ്ചയിക്കുന്നത്.

dot image

കോട്ടയം: അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനത്തിനനുസരിച്ച് റബറിന് വില നിശ്ചയിക്കാതെ റബർ ബോർഡ്. വിപണി വിലയും കർഷകർക്ക് ലഭിക്കുന്ന വിലയും തമ്മിലുള്ള അന്തരമാണ് തെളിവായി കർഷകർ ചൂണ്ടിക്കാണിക്കുന്നത്.

കടുത്ത പ്രതിസന്ധിയിലും ആശ്വാസമേകേണ്ട റബർ ബോർഡ്, കർഷകർക്ക് അനുകൂലമായ നിലപാടല്ല സ്വീകരിക്കുന്നത്. ടയർ ലോബിയുടെ ഭാഗമായ ഡീലർമാരുമായി ഒത്തുകളിച്ചാണ് റബർ വില നിശ്ചയിക്കുന്നത്. റബർ ബോർഡ് 160 രൂപ നിശ്ചയിച്ച ജനുവരി 26ന് 166 രൂപയ്ക്കാണ് വ്യാപാരികളിൽ നിന്ന് ടയർ കമ്പനികൾ ഷീറ്റുകൾ വാങ്ങിയത്. അതേസമയം കർഷകർക്ക് ലഭിച്ചതാകട്ടെ റബർ ബോർഡ് നിശ്ചയിച്ച വിലയേക്കാൾ അഞ്ചു രൂപ കുറവാണ്. വില നിർണയത്തിലെ അപാകത ആസൂത്രിതമാണെന്നാണ് കർഷകരുടെ ആരോപണം. റബർ ബോർഡിൻ്റെത് ടയർ കമ്പനികളെ സഹായിക്കാനുള്ള നീക്കമാണെന്നും കർഷകർ ആരോപിച്ചു.

സംസ്ഥാനത്തെ വിപണിയിലെ ചലനങ്ങൾ വിലയിരുത്തിയായിരുന്നു റബർ ബോർഡ് മുൻകാലങ്ങളിൽ വില നിശ്ചയിച്ചിരുന്നെങ്കിൽ ഇപ്പോൾ അത് ഡീലർമാരെ ആശ്രയിക്കുന്ന തരത്തിലേക്ക് മാറിക്കഴിഞ്ഞു.അന്താരാഷ്ട്ര വിപണിയിലെ വിലനിലവാരത്തിന് അനുപാതികമായി ഇന്ത്യയിലെ റബർ വില നിലവിൽ 200 രൂപയ്ക്ക് മുകളിലെത്തേണ്ടതാണ്.ഈ സാഹചര്യത്തിൽ വിദേശത്തുനിന്ന് ഒരു വ്യവസായി റബർ ഇന്ത്യയിലേക്ക് ഒരു കിലോ റബർ ചെയ്യണമെങ്കിൽ 240ലധികം രൂപ നൽകണമെന്നതാണ് യഥാർത്ഥ്യം. അന്താരാഷ്ട്ര വിപണിയിലെ വിലവർധനയിൽ കൈ പൊള്ളുമെന്നതിലാണ് ടയർ കമ്പനികൾ ഈ അവസരത്തിൽ ആഭ്യന്തര വിപണിയെ സമീപിക്കുന്നത്. അതിനിടെ കർഷകരെ സഹായിക്കേണ്ട റബർ ബോർഡ്, ടയർ ലോബിയുടെ നിർബന്ധത്തിന് വഴങ്ങി സംസ്ഥാനത്തെ കർഷകരെ പിഴിയുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us