കേരളഗാന വിവാദം; സാഹിത്യ അക്കാദമി-ശ്രീകുമാരൻ തമ്പി പോരിൽ അനുനയത്തിന് ഒരുങ്ങാതെ സർക്കാർ

സർക്കാർ നിലപാടിൽ ശ്രീകുമാരൻ തമ്പി കടുത്ത അസംതൃപ്തിയിലാണ്

dot image

തിരുവനന്തപുരം: കേരളഗാന വിവാദത്തിൽ അനുനയത്തിന് ഒരുങ്ങാതെ സർക്കാർ. സാഹിത്യ അക്കാദമിക്കെതിരെ ശ്രീകുമാരൻ തമ്പി രംഗത്ത് എത്തിയതിന് പിന്നാലെ കാര്യങ്ങൾ വിശദമായി അന്വേഷിക്കും എന്നായിരുന്നു മന്ത്രി സജി ചെറിയാൻ പറഞ്ഞിരുന്നത്. ശ്രീകുമാരൻ തമ്പിയോട് നേരിട്ട് എത്തി സംസാരിക്കുമെന്നും സാംസ്കാരിക മന്ത്രി അറിയിച്ചിരുന്നു. എന്നാൽ ഫോണിൽ പോലും മന്ത്രി വിളിച്ചില്ലെന്ന ആരോപണം ഉയരുകയാണ്. സർക്കാർ നിലപാടിൽ ശ്രീകുമാരൻ തമ്പി കടുത്ത അസംതൃപ്തിയിലാണ്. ഇനി അങ്ങോട്ട് സാഹിത്യ അക്കാദമിയായി സഹകരണത്തിനില്ലെന്ന് ശ്രീകുമാരൻ തമ്പി വ്യക്തമാക്കിയിരുന്നു.

യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്; സീറ്റ് വിഭജനം മുഖ്യ അജണ്ട

പരസ്യപ്പോര് തുടരുമ്പോഴും സർക്കാർ യാതൊരു ഇടപെടലും നടത്താതത് ശ്രീകുമാരൻ തമ്പിക്കൊപ്പം നിൽക്കുന്ന സാംസ്കാരിക പ്രവർത്തകർ അടക്കമുള്ളവരെ ചൊടിപ്പിക്കുന്നുണ്ട്. സച്ചിദാനന്ദൻ വ്യക്തിവൈരാഗ്യം തീർക്കുകയാണെന്ന് ശ്രീകുമാരൻ തമ്പി ആവർത്തിക്കുമ്പോഴും അക്കാര്യത്തിലും സർക്കാർ അന്വേഷണം ഉണ്ടായിട്ടില്ല. ബാലചന്ദ്രന് ചുള്ളിക്കാടിന് സംഭവിച്ചത് സാഹിത്യ അക്കാദമിയുടെ ഓഫീസിന് സംഭവിച്ച പിഴവെന്ന് ചൂണ്ടികാട്ടി മന്ത്രി ചുള്ളിക്കാടിനെ വിളിച്ച് ക്ഷമ ചോദിച്ചിരുന്നു. ശ്രീകുമാരന് തമ്പി പറഞ്ഞ വിഷയത്തില് നിന്നും ഒഴിഞ്ഞു മാറില്ലെന്ന് വ്യക്തമാക്കിയ മന്ത്രി എന്തുകൊണ്ട് ഈ വിഷയത്തിൽ ഇടപെടുന്നില്ല എന്ന ചോദ്യമാണ് ഉയരുന്നത്.

dot image
To advertise here,contact us
dot image