ബജറ്റ് പ്രസംഗം വെറും രാഷ്ട്രീയ വിമർശനം മാത്രം: കെ സുരേന്ദ്രൻ

കേരളത്തിൻ്റെ തകർച്ചയ്ക്ക് കാരണം ധനകാര്യ മിസ് മാനേജ്മെൻ്റ്

dot image

പത്തനംതിട്ട: ധനമന്ത്രിയുടെ ബജറ്റവതരണം പുത്തരിക്കണ്ടം പ്രസംഗം പോലെയെന്ന് പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ജനങ്ങൾ പ്രതീക്ഷിച്ചതൊന്നും ബജറ്റിലില്ലെന്നും ബജറ്റ് പ്രസംഗം വെറും രാഷ്ട്രീയ വിമർശനം മാത്രമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കർഷകരെ സഹായിക്കുന്ന ഒന്നും ബജറ്റിലില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

ടി പി ശ്രീനിവാസനോട് ധനമന്ത്രി മാപ്പ് പറയണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. വിദേശ സർവ്വകലാശാല ഓഫ് ക്യാംപസിന് വേണ്ടി ആദ്യം പറഞ്ഞത് ടി പി ശ്രീനിവാസൻ. അന്ന് എസ്എഫ്ഐ ടി പി ശ്രീനിവാസനെ മർദ്ദിച്ചു. കേരളത്തിൻ്റെ തകർച്ചയ്ക്ക് കാരണം ധനകാര്യ മിസ് മാനേജ്മെൻ്റാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

കേരളം കടമെടുത്ത് ധൂർത്തടിക്കുന്നുവെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. അധിക പലിശയ്ക്ക് കേരളം കടമെടുക്കുന്നുവെന്ന് ആരോപിച്ച സുരേന്ദ്രൻ കിഫ്ബിയെ വച്ച് അനധികൃതമായി കടം എടുക്കുന്നുവെന്നും പറഞ്ഞു. ബജറ്റിൽ രണ്ട് വാചകത്തിൽ കിഫ്ബിയെ ഒതുക്കി. നിയമസഭ അറിയാതെയായിരുന്നു കിഫ്ബിയുടെ കടമെടുപ്പ്. സി എൻ്റ് ജി റിപ്പോർട്ടിനെപറ്റി ബജറ്റിൽ ഒന്നുമില്ലെന്നും സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.

ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് ഭൂനികുതി എങ്ങനെ ഈടാക്കുമെന്ന് ചോദിച്ച സുരേന്ദ്രൻ വൻകിടക്കാരിൽ നിന്ന് നികുതി പിരിക്കാൻ സംവിധാനമില്ലെന്നും കുറ്റപ്പെടുത്തി. ബജറ്റിൽ ദേശീയപാതാ വികസനത്തെപ്പറ്റി ഒരു നന്ദി വാക്ക് പോലുമില്ല. ഇ ഡി കേസന്വേഷിക്കുന്നത് മെറിറ്റ് നോക്കിയാണെന്നും എല്ലാ കേസും ശരിയായ നിലയിൽ അന്വേഷിക്കുന്നുവെന്നും വി മുരളീധൻ വ്യക്തമാക്കി.

കേന്ദ്രത്തെ വിമർശിച്ചായിരുന്നു ധനകാര്യമന്ത്രിയുടെ ബജറ്റ് അവതരണം. ഭരണഘടനയുടെ ആമുഖം ബജറ്റിൻ്റെ പുറം ചട്ടയിൽ ഇടംപിടിച്ചു. കേരളത്തിന്റേത് സൂര്യോദയ സമ്പദ്ഘടനയെന്ന് പറഞ്ഞായിരുന്നു ധനമന്ത്രി അവതരണം ആരംഭിച്ചതെങ്കിൽ വള്ളത്തോളിന്റെ കവിത ചൊല്ലിയാണ് ബജറ്റ് അവതരണം അവസാനിപ്പിച്ചത്. രണ്ടര മണിക്കൂർ പ്രസംഗം നീണ്ടു. ബാലഗോപാലിൻ്റെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം കൂടിയായിരുന്നു ഇത്. വിഴിഞ്ഞം, ദേശീയപാതാ വികസനം തുടങ്ങിയവ ബജറ്റിന്റെ തുടക്കത്തിൽ ഇടംപിടിച്ചിരുന്നു.

1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. റവന്യൂ കമ്മി 27,846 കോടി രൂപയും ധനക്കമ്മി 44,529 കോടി രൂപയുമാണ്. നികുതി വരുമാനത്തില് 7845 കോടി രൂപയുടെയും നികുതിയേതര വരുമാനത്തില് 1503 കോടി രൂപയുടെയും വര്ദ്ധനവ് ഈ ബജറ്റ് ലക്ഷ്യമിടുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us