കണ്ടല ബാങ്ക് തട്ടിപ്പ് കേസ്; ഭാസുരാംഗന്റെ ഭാര്യക്കും മക്കള്ക്കും ജാമ്യം

പ്രതികളുടെ ജാമ്യാപേക്ഷയെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എതിര്ത്തു

dot image

കൊച്ചി: കണ്ടല ബാങ്ക് കള്ളപ്പണ ഇടപാട് കേസില് സിപിഐ മുന് നേതാവ് എന് ഭാസുരാംഗന്റെ കുടുംബം കോടതിയില് ഹാജരായി ജാമ്യമെടുത്തു. കേസിലെ മൂന്ന് മുതല് ആറ് വരെയുള്ള പ്രതികളായ ഭാസുരാംഗന്റെ ഭാര്യ ജയകുമാരി, മക്കളായ അശ്വതി, അഭിമ, മരുമകന് ബാലമുരുകന് എന്നിവരാണ് കൊച്ചി പി എം എല് എ കോടതിയില് ഹാജരായത്. പ്രതികളുടെ ജാമ്യാപേക്ഷയെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എതിര്ത്തു.

ബജറ്റിൽ പരിഗണിച്ചില്ല; സിപിഐ മന്ത്രിമാർക്ക് അതൃപ്തി

പ്രതികള്ക്ക് കുറ്റകൃത്യത്തില് വ്യക്തമായ പങ്കുണ്ടെന്ന് ഇ ഡി ആരോപിച്ചു. കേസിലെ ആദ്യ കുറ്റപത്രം ഇ ഡി സമര്പ്പിച്ചതിന് പിന്നാലെയാണ് കോടതി നാല് പേര്ക്കും സമന്സ് അയച്ചിരുന്നത്. ബാങ്കിന്റെ മുന് പ്രസിഡന്റായ ഭാസുരാംഗന്റെ കുടുംബം കണ്ടല ബാങ്കില് നിന്നും 3.22 കോടി തട്ടിയെടുത്തെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us