അതിദാരിദ്ര്യ നിര്മ്മാര്ജ്ജനത്തിന് 50 കോടി; 2025 നവംബര് മാസത്തില് അതിദാരിദ്ര്യം ഇല്ലാതാക്കും

സംസ്ഥാനത്ത് 64006 അതിദാരിദ്ര്യ കുടുംബങ്ങൾ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്

dot image

തിരുവനന്തപുരം: അതിദാരിദ്ര്യ നിര്മ്മാര്ജ്ജനത്തിന് 50 കോടി രൂപ ബജറ്റില് വകയിരുത്തിയെന്ന ധനകാര്യ മന്ത്രിയുടെ പ്രഖ്യാപനം ബജറ്റിലെ പ്രധാന ഹൈലൈറ്റുകളിലൊന്നായി മാറുന്നു. അതിദാരിദ്ര്യ നിര്മ്മാര്ജ്ജനം നയപരമായ പരിപാടിയായി ഇടതുമുന്നണി സര്ക്കാര് പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് അതിനായി ബജറ്റില് 50 കോടി രൂപ വകയിരുത്തിയിരിക്കുന്നത്. 2025 നവംബര് മാസത്തില് അതിദാരിദ്ര്യം ഇല്ലാതാക്കാന് ലക്ഷ്യമിട്ടാണ് 50 കോടി രൂപ ബജറ്റില് വകയിരുത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് നിലനില്ക്കുന്ന ദാരിദ്ര്യം തുടച്ചുനീക്കുന്നതിനായുള്ള സര്ക്കാര് പദ്ധതിയുടെ ഭാഗമായാണ് അതിദാരിദ്ര്യ നിര്മ്മാജ്ജന യജ്ഞത്തിന് സര്ക്കാര് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി 2021 ജൂലൈ മുതല് 2022 ജനുവരി വരെ ജനകീയ പങ്കാളിത്തത്തോടെ നടത്തിയ പ്രവര്ത്തനങ്ങളിലൂടെയായിരുന്നു അതിദരിദ്രരെ കണ്ടെത്തിയത്. ഏറ്റവും താഴെത്തട്ടിൽ വരെ കേന്ദ്രീകരിച്ച് നടത്തിയ സർവ്വെയിൽ സംസ്ഥാനത്ത് 64006 അതിദാരിദ്ര്യ കുടുംബങ്ങൾ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് പ്രകാരം 1,03,099 വ്യക്തികളെയാണ് അതിദരിദ്രരായി കണ്ടെത്തിയിരിക്കുന്നത്. 

സര്വ്വേ വഴി കണ്ടെത്തിയ 64006 അതിദാരിദ്ര്യ കുടുംബങ്ങളില് 75 ശതമാനം പൊതുവിഭാഗത്തിലും, 20 ശതമാനം പട്ടികജാതി വിഭാഗത്തിലും, 5 ശതമാനം പട്ടികവര്ഗ്ഗ വിഭാഗത്തിലും ഉള്പ്പെടുന്നവരാണ്. 81 ശതമാനം അതിദരിദ്രര് ഗ്രാമ പഞ്ചായത്തുകളിലും, 15 ശതമാനം മുന്സിപ്പാലിറ്റികളിലും, 4 ശതമാനം കോര്പ്പറേഷനുകളിലുമാണെന്ന് വ്യക്തമായിരുന്നു. മലപ്പുറം ജില്ലയിലാണ് ഏറ്റവും അതിദാരിദ്ര്യ കുടുംബങ്ങള് ഉള്ളത്. ജില്ലയില് 8553 അതിദാരിദ്ര്യ കുടുംബങ്ങളാണുള്ളത്.സംസ്ഥാനത്ത് ഏറ്റവും കുറവ് അതിദരിദ്ര്യ കുടുംബങ്ങള് തിരുവനന്തപുരം ജില്ലയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us