വൈദ്യുതി സബ്സിഡി അനിശ്ചിതത്വം; പരിഹാരം നിർദേശിക്കാതെ ബജറ്റ്

സബ്സിഡി നൽകാൻ സർക്കാർ തയ്യാറായില്ലെങ്കിൽ 410 കോടിയുടെ അധിക ബാധ്യത ജനങ്ങളിൽ അടിച്ചേൽപ്പിക്കപ്പെടും

dot image

തിരുവനന്തപുരം: വൈദ്യുതി സബ്സിഡി നൽകുന്നതിലെ അനിശ്ചിതത്വത്തിന് പരിഹാരം നിർദേശിക്കാതെ 2024ലെ കേരള ബജറ്റ്. കെഎസ്ഇബി പിരിക്കുന്ന വൈദ്യുതി തീരുവ സർക്കാരിലേക്ക് അടക്കണമെന്ന നിർദേശത്തിൽ ബജറ്റിൽ വ്യക്തത വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് ഉണ്ടായില്ല. 70 ലക്ഷത്തോളം ഉപഭോക്താക്കൾക്ക് ബോർഡ് പിരിക്കുന്ന തീരുവയിലൂടെയായിരുന്നു സബ്സിഡി നൽകിയിരുന്നത്. എന്നാൽ വൈദ്യുതി വിതരണ ലൈസൻസികൾക്ക് നികുതി കൂട്ടിയതോടെ പ്രതിവർഷം 100 കോടിയോളം രൂപ കെഎസ്ഇബിക്ക് അധിക ബാധ്യതയുണ്ടാകും.

ബജറ്റിൽ പരിഗണിച്ചില്ല; സിപിഐ മന്ത്രിമാർക്ക് അതൃപ്തി

പ്രതിമാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന 70 ലക്ഷത്തോളം സാധാരണ ഗാർഹിക ഉപഭോക്താക്കൾക്ക് ഒരു വർഷം 410 കോടി രൂപയാണ് സർക്കാർ സബ്സിഡി നൽകി വരുന്നത്. കെഎസ്ഇബിക്ക് നേരിട്ട് പണം നൽകുന്നതിന് പകരം ബോർഡ് പിരിക്കുന്ന വൈദ്യുതി ചാർജിൻ്റെ 10% വൈദ്യുതി തീരുവയിൽ നിന്ന് സർക്കാർ നൽകേണ്ട സബ്സിഡി, പെൻഷന് തുകകൾ ഈടാക്കാൻ അനുവദിക്കുന്നതായിരുന്നു രീതി. എന്നാൽ കഴിഞ്ഞ ഒക്ടോബറോടെ സ്ഥിതി മാറി. ബോർഡ് പിരിക്കുന്ന മുഴുവൻ തീരുവയും സർക്കാരിന് നൽകണം എന്നാണ് ഉത്തരവ്. എന്നാൽ ഈ തുക ബോർഡ് തിരിച്ചടച്ചാൽ 70 ലക്ഷം പേരുടെ സബ്സിഡി എന്താകും എന്നതിന് ബജറ്റിൽ എങ്കിലും മറുപടി ഉണ്ടാകും എന്നായിരുന്നു പ്രതീക്ഷ. പക്ഷേ സബ്സിഡിയുടെ കാര്യം ധനമന്ത്രി മിണ്ടിയില്ല. സബ്സിഡി നൽകാൻ സർക്കാർ തയ്യാറായില്ലെങ്കിൽ 410 കോടിയുടെ അധിക ബാധ്യത ജനങ്ങളിൽ അടിച്ചേൽപ്പിക്കപ്പെടും.

ചാൾസ് മൂന്നാമൻ രാജാവിന് ക്യാൻസർ

കെഎസ്ഇബി അടക്കം സംസ്ഥാനത്തെ വൈദ്യുതി വിതരണ ലൈസൻസികളുടെ തീരുവ യൂണിറ്റിന് ആറു പൈസയിൽ നിന്ന് പത്ത് പൈസയാണ് വർധിപ്പിച്ചത്. ഇതോടെ പ്രതിവർഷം 250000 മില്യൺ യൂണിറ്റ് വൈദ്യുതി വിൽക്കുന്ന കെഎസ്ഇബി 100 കോടി സർക്കാരിന് അധികമായി നൽകേണ്ടി വരും. എന്നാൽ ഈ അധിക സാമ്പത്തിക ഭാരം ഉപഭോക്താക്കളിൽ നിന്ന് ബോർഡിന് ഈടാക്കാൻ വ്യവസ്ഥയുമില്ല. പുനരുപയോഗ വൈദ്യുതി പ്രോത്സാഹിപ്പിക്കുക എന്നതാണ് നയമെങ്കിലും പുനരുപയോഗ വൈദ്യുതി ഉത്പാദകർക്ക് തിരിച്ചടിയാകുന്ന പ്രഖ്യാപനവും ബജറ്റിൽ ഉണ്ടായി. ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുമ്പോൾ സർക്കാരിന് നൽകേണ്ട 1.2 പൈസ നികുതി 15 പൈസയായാണ് കൂട്ടിയത്. ഒന്നര ലക്ഷത്തോളം വരുന്ന സൗരോർജ വൈദ്യുതി ഉത്പാദകർക്ക് ഇത് അധിക ചെലവ് സൃഷ്ടിക്കും.

dot image
To advertise here,contact us
dot image