കേന്ദ്രത്തിനെതിരായ സമരം: സംസ്ഥാനങ്ങളെ കേന്ദ്രം സാമ്പത്തികമായി തകർക്കുന്നെന്ന് എളമരം കരീം

'സമരത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെ മതേതര ജനാധിപത്യ പാർട്ടികളെ മുഖ്യമന്ത്രി നേരിട്ട് ക്ഷണിച്ചു'

dot image

ന്യൂഡല്ഹി: കേരളത്തിന് കേന്ദ്രം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നതിൽ പ്രതിഷേധിക്കുന്നുവെന്ന് എളമരം കരീം എംപി. സംസ്ഥാനങ്ങളെ സാമ്പത്തികമായി കേന്ദ്രം തകർക്കുകയാണ്. ഇതിനെതിരെയാണ് സമരം. കേരള മുഖ്യമന്ത്രി, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവർ പങ്കെടുക്കും. യുഡിഎഫിനെ പങ്കെടുപ്പിക്കാൻ ശ്രമം നടത്തിയിരുന്നു എങ്കിലും വിജയിച്ചില്ല. സമരത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെ മതേതര ജനാധിപത്യ പാർട്ടികളെ മുഖ്യമന്ത്രി നേരിട്ട് ക്ഷണിച്ചു. അവർ പങ്കെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും എളമരം കരീം പറഞ്ഞു.

ഡിഎംകെ, ആർജെഡി, ആംആദ്മി പാർട്ടി, ജെഎംഎം, എൻസിപി എന്നിവരെ ക്ഷണിച്ചു. ജന്തർ മന്ദിറിൽ സമരത്തിന് അനുമതി നൽകിയിട്ടുണ്ട്. കേരളത്തിന് പിന്നാലെ കർണാടക പ്രഖ്യാപിച്ച സമരം നാളെ നടക്കും. കർണാടകയുടെ സമര പ്രഖ്യാപനം കേന്ദ്രത്തിന് എതിരായ കേരളത്തിൻ്റെ നിലപാട് ശരിവയ്ക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. കണക്കിൻ്റെ കളികളിൽ കേന്ദ്ര ധനമന്ത്രിക്ക് സാമർത്ഥ്യം കൂടുതലാണെന്ന് ആരോപിച്ച ബിനോയ് വിശ്വം വിഷയം രാഷ്ട്രീയപരമാണെന്നും കൂട്ടിച്ചേര്ത്തു.

ലോകായുക്ത പരാജയമാണെന്ന പരമാര്ശം പിന്വലിച്ച് വിഡി സതീശന്; ഹൈക്കോടതിയില് സത്യവാങ്മൂലം

അതേസമയം, കേന്ദ്രത്തിനെതിരായ കേരള സർക്കാരിൻറെ ദില്ലിയിലെ പ്രതിഷേധ സമരത്തിന് ജന്തർമന്ദറില് ദില്ലി പൊലീസ് അനുമതി നല്കി. സമരത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പിന്തുണ പ്രഖ്യാപിച്ചു. ദില്ലി, പഞ്ചാബ് മുഖ്യമന്ത്രിമാരും സമരത്തിൽ പങ്കെടുക്കും.

dot image
To advertise here,contact us
dot image