തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില് സ്ഥാനാര്ത്ഥി നിര്ണയവുമായി ബന്ധപ്പെട്ട് തിരക്കിട്ട നീക്കവുമായി കോണ്ഗ്രസ്. പേരുകള് നിര്ദേശിക്കാന് എഐസിസി സ്ക്രീനിങ് കമ്മിറ്റി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങള്ക്ക് പേരുകള് നിര്ദേശിക്കാം.
ലോക്സഭാ മണ്ഡലങ്ങളില് 16 സീറ്റുകളിലും പേരുകള് നിര്ദേശിക്കാം. നേതാക്കള് നല്കുന്ന പേരുകള് സ്ക്രീനിങ് കമ്മിറ്റി പരിശോധിക്കും. ഇക്കാര്യത്തില് അന്തിമ തീരുമാനം എടുക്കുക ഹൈക്കമാന്റ് ആയിരിക്കും.
ഈ മാസം 15ന് മുമ്പ് അഭിപ്രായങ്ങള് അറിയിക്കാനാണ് നിര്ദേശം നല്കിയിരിക്കുന്നത്. സ്ക്രീനിങ് കമ്മിറ്റിയുടെ ആദ്യ യോഗം 15ന് ഡല്ഹിയില് ചേരും. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉപസമിതി കൂടിയാലോചന നടത്തി. പ്രതിപക്ഷ നേതാവിന്റെ വസതിയിലാണ് യോഗം ചേര്ന്നത്. സ്ഥാനാര്ത്ഥി സാധ്യത ഉള്പ്പടെ ഉപസമിതിയില് ചര്ച്ചയായി.