പുതിയ രാമനെ ഉണ്ടാക്കുന്നത് രാമനേയും ഗാന്ധിയേയും തമ്മിൽ തെറ്റിക്കാനുള്ള തന്ത്രം: ഹരീഷ് പേരടി

'ഇനി ഗാന്ധിജിയുടെ പേരിൽ പുതിയ രാമനെ ഉണ്ടാക്കുന്നത് രാമനെയും ഗാന്ധിയേയും തമ്മിൽ തെറ്റിക്കാനുള്ള ഒരു ശകുനി തന്ത്രം മാത്രം'

dot image

ഗാന്ധിജിയുടെ പേരിൽ പുതിയ രാമനെ ഉണ്ടാക്കുന്നത് രാമനേയും ഗാന്ധിയേയും തമ്മിൽ തെറ്റിക്കാനുള്ള തന്ത്രമെന്ന് നടന് ഹരീഷ് പേരടി. ഒരേയൊരു രാമനേയുള്ളൂ. അത് രാമായണത്തിലെ രാമനാണെന്നും രാമഭക്തരായ സകല ദൈവവിശ്വാസികളും മഹാത്മാവായ ഗാന്ധിജിയും ആ രാമനെയാണ് വിളിച്ചതും വിശ്വസിച്ചതുമെന്നും അദ്ദേഹം ഫേസ്ബുക്കില് കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്

ഒരേയൊരു രാമനേയുള്ളു...രാമയാണത്തിലെ രാമൻ...രാമഭക്തരായ സകല ദൈവവിശ്വാസികളൂം മഹാത്മാവായ ഗാന്ധിജിയും ആ രാമനെയാണ് വിളിച്ചതും വിശ്വസിച്ചതും വിശ്വസിച്ചുകൊണ്ടിരിക്കുന്നതും...ഇനി ഗാന്ധിജിയുടെ പേരിൽ പുതിയ രാമനെ ഉണ്ടാക്കുന്നത് രാമനെയും ഗാന്ധിയേയും തമ്മിൽ തെറ്റിക്കാനുള്ള ഒരു ശകുനി തന്ത്രം മാത്രം...പിടിവള്ളി നഷ്ടപ്പെട്ട നാലാം മതത്തിന്റെ അവസാനപിടച്ചിൽമാത്രം...രാമനില്ലാതെ നിലനിൽക്കാൻ പറ്റില്ലെന്ന തിരിച്ചറിവ്മാത്രം...രാം നാം സത്യ ഹേ..എന്ന് എല്ലാ അവിശ്വാസികളും ഉറക്കെ ചൊല്ലുന്നു...🙏🙏🙏❤️❤️❤️

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us