ബജറ്റിൽ അവഗണന; അതൃപ്തി പരസ്യമാക്കി മന്ത്രി ജെ ചിഞ്ചുറാണി

മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും പ്രതിഷേധം അറിയിക്കുമെന്നും മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി

dot image

തിരുവനന്തപുരം; ബജറ്റ് അവഗണനയിലെ അതൃപ്തി പരസ്യമാക്കി മന്ത്രി ജെ ചിഞ്ചുറാണി. ബജറ്റ് വിഹിതം കുറഞ്ഞുവെന്നും ചിഞ്ചുറാണി തുറന്നുപറഞ്ഞു. കഴിഞ്ഞ തവണത്തെക്കാൾ 40 ശതമാനം കുറവു വരുത്തിയെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. തുകവെട്ടിക്കുറച്ച സംഭവത്തിൽ മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും പ്രതിഷേധം അറിയിക്കുമെന്നും മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി.

പ്രശ്നം പരിഹരിക്കുമെന്ന് കരുതുന്നു. ഡൽഹി യാത്രയ്ക്ക് ശേഷം മുഖ്യമന്ത്രിയെ കാണും. ധനമന്ത്രിയോട് വിഷയം സംസാരിച്ചിരുന്നു. സിപിഐ മന്ത്രിമാരോട് വിവേചനം കാണിച്ചുവെന്ന് കരുതുന്നില്ലെന്നും ചിഞ്ചുറാണി വ്യക്തമാക്കി.

ബജറ്റിലെ അവഗണനയിൽ ധനമന്ത്രിയുമായി ചർച്ച നടത്തുമെന്ന് നേരത്തെ ഭക്ഷ്യമന്ത്രി ജി ആർ അനിലും വ്യക്തമാക്കിയിരുന്നു. മുന്നണിക്ക് അകത്തും, മന്ത്രിസഭയിലും അടക്കം സംസാരിക്കും, അനുകൂല നടപടി ഉണ്ടാകുമെന്നും ഉറപ്പുണ്ടെന്നും ഭക്ഷ്യമന്ത്രി പറഞ്ഞിരുന്നു. വിഷയത്തിൽ പരസ്യമായി പ്രതികരിക്കുന്നില്ലെന്നും ഭക്ഷ്യ വകുപ്പ് കടന്ന് പോകുന്നത് വലിയ പ്രതിസന്ധിയിലൂടെയാണെന്നും ജി ആർ അനിൽ ചൂണ്ടിക്കാണിച്ചു.

സിപിഐ മന്ത്രിമാരുടെ വകുപ്പുകളിൽ ബജറ്റ് വിഹിതം വെട്ടിക്കുറച്ചത് വിവാദമായിരുന്നു. നേരത്തെ ബജറ്റ് അവതരണത്തിന് ശേഷം ധനകാര്യമന്ത്രിക്ക് ഹസ്തദാനം ചെയ്യാൻ ജി ആർ അനിൽ തയ്യാറാകാതിരുന്നത് അതൃപ്ചിയുടെ സൂചനയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. വിഷയത്തിൽ സിപിഐ നേതൃത്വത്തിനും അതൃപ്തിയുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us