തിരുവനന്തപുരം: സംസ്ഥാന ബജറ്റില് മലപ്പുറം ജില്ലക്ക് കടുത്ത നിരാശ. വന്കിട പദ്ധതികള് ഒന്നുപോലും ജില്ലക്ക് ലഭിച്ചില്ലെന്നും വലിയ അവഗണനയാണ് ഉണ്ടായതെന്നും പ്രതിപക്ഷം ആരോപിച്ചു. മലപ്പുറത്ത് യുഡിഎഫ് എംഎല്എമാരുള്ള 12 നിയോജക മണ്ഡലങ്ങളെയും പൂര്ണമായും അവഗണിച്ചുവെന്ന് മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി പി അബ്ദുല് ഹമീദ് എംഎല്എ റിപ്പോര്ട്ടറിനോട് പറഞ്ഞു. കേന്ദ്രം കേരളത്തെ അവഗണിച്ചത് പോലെയാണ് സംസ്ഥാന സര്ക്കാര് മലപ്പുറത്തെ അവഗണിച്ചതെന്നും അബ്ദുല് ഹമീദ് എംഎല്എ കൂട്ടിച്ചേര്ത്തു.
ബജറ്റിൽ പരിഗണിച്ചില്ല; സിപിഐ മന്ത്രിമാർക്ക് അതൃപ്തിജില്ലയിലെ തീരദേശ ജനതയുടെ ദുരിതങ്ങള്ക്കും വൈദ്യുതി മേഖലയിലെ വോള്ട്ടേജ് ക്ഷാമത്തിനും ഇത്തവണ ബജറ്റില് നിര്ദ്ദേശങ്ങളില്ല. മലപ്പുറം ജില്ലയുടെ അതിര്ത്തിയില് റോഡ് വികസനം അവസാനിപ്പിച്ചിരിക്കുകയാണെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വിഎസ് ജോയിയും കുറ്റപ്പെടുത്തി. എന്നാല് ജില്ലയിലെ അടിസ്ഥാന വികസന മേഖലക്കും ഗ്രാമീണ റോഡുകള്ക്കും ഊന്നല് നല്കുന്നതാണ് സംസ്ഥാന ബജറ്റന്നാണ് സിപിഎമ്മിന്റെ വിശദീകരണം.
ഉത്സവ സീസണിൽ അരി വില കൂടാൻ സാധ്യത: മന്ത്രി ജി ആർ അനിൽസംസ്ഥാന ബജറ്റിന് മുന്പ് ആഗ്രഹങ്ങള് ഒരുപാട് ഉണ്ടായിരുന്നങ്കിലും വിരലില് എണ്ണാവുന്നവ മാറ്റി നിര്ത്തിയാല് മലപ്പുറത്തിന് ഇത്തവണ നിരാശയാണ്. ശാപമോക്ഷം കാത്ത് കഴിയുന്ന മഞ്ചേരി മെഡിക്കല് കോളജടക്കം ബജറ്റില് ഇടം പിടിച്ചിട്ടില്ല. ജില്ലയിലെ 40 ലക്ഷത്തിലധികം വരുന്ന ജനതയ്ക്ക് ആശ്രയമായ മഞ്ചേരി മെഡിക്കല് കോളേജിന്റെ സ്ഥലമേറ്റെടുപ്പും വികസനവുമാണ് ഇത്തവണ ബജറ്റില് പാടെ അവഗണിക്കപ്പെട്ടത്. പ്രവാസികളെയും ബജറ്റ് പൂര്ണമായും അവഗണിച്ചതായി ആരോപണമുണ്ട്.