തിരുവനന്തപുരം: കെഎസ്ആർടിസി എംഡി സ്ഥാനത്തുനിന്ന് പദവി ഒഴിയാൻ ബിജു പ്രഭാകർ. ഗതാഗത സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിലും അതൃപ്തി സൂചിപ്പിച്ച് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്തുനൽകി. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് സ്ഥാനമൊഴിയാനുള്ള തീരുമാനമെന്നും സൂചനയുണ്ട്.
ബിജു പ്രഭാകർ കഴിഞ്ഞ മാസം 28ന് വിദേശത്തുനിന്നും മടങ്ങിയെത്തിയശേഷം കെഎസ്ആര്ടിസി ഓഫീസിൽ പോവുകയോ ഫയലുകളിൽ തീരുമാനമെടുക്കുകയോ ചെയ്തിരുന്നില്ല. ഇലക്ട്രിക് ബസ് ലാഭകരമല്ലെന്നും ഇനി വാങ്ങില്ലെന്നുമുള്ള കെബി ഗണേഷ് കുമാറിന്റെ പ്രസ്താവനയാണ് വിവാദത്തിന് കാരണമായത്.
കണ്ണൂരില് തെയ്യത്തിന് ക്രൂരമര്ദ്ദനം