വാഗ്ദാന ലംഘനമില്ല; പാട്ട് ചോദിക്കാന് നിര്ദേശിച്ചത് സാംസ്കാരിക വകുപ്പ് സെക്രട്ടറി: സച്ചിദാനന്ദന്

താന് കമ്മിറ്റിയിലെ ഒരു അംഗം മാത്രമാണെന്നും യാതൊരു വാഗ്ദാന ലംഘനവും ഇവിടെ നടന്നിട്ടില്ലെന്നും സച്ചിദാനന്ദന് കുറിച്ചു

dot image

തൃശ്ശൂര്: കേരളഗാന വിവാദത്തില് വിശദീകരണവുമായി കേരള സാഹിത്യ അക്കാദമി അധ്യക്ഷന് കെ സച്ചിദാനന്ദന്. ശ്രീകുമാരന് തമ്പിയോട് പാട്ട് ചോദിക്കാന് അക്കാദമി സെക്രട്ടറിയോട് നിര്ദേശിച്ചത് സാംസ്കാരിക വകുപ്പ് സെക്രട്ടറിയാണെന്നും അത് പറ്റില്ലെന്ന് കണ്ടെത്തിയത് അവര് കൂടി ഉള്പ്പെട്ട കമ്മിറ്റിയാണെന്നും ഫേസ്ബുക്കിലൂടെ വിശദികരിച്ചു. താന് കമ്മിറ്റിയിലെ ഒരു അംഗം മാത്രമാണെന്നും യാതൊരു വാഗ്ദാന ലംഘനവും ഇവിടെ നടന്നിട്ടില്ലെന്നും സച്ചിദാനന്ദന് കുറിച്ചു.

'കമ്മിറ്റിയില് സന്നിഹിതരായിരുന്നവരില് ഒരാളും വസ്തുനിഷ്ഠകാരണങ്ങളാല് തമ്പിയുടെ ഗാനം അംഗീകാരയോഗ്യമായി കരുതിയില്ല. കേരളഗാനം പ്രോജക്ട് തന്നെ അക്കാദമിയുടെ അല്ല, സര്ക്കാരിന്റെതാണ്. ഗാനങ്ങള് ഇപ്പോഴും വരുന്നു, പഴയ കവിതകളും ചിലര് നിര്ദ്ദേശിക്കുന്നു. അന്തിമ തീരുമാനം കൃതിയും സംഗീതവും ഒരേ പോലെ സര്ക്കാര് കമ്മിറ്റി അംഗീകരിക്കുമ്പോള് മാത്രമേ ഉണ്ടാകൂ. ഈ കാര്യത്തെ എന്തോ വ്യക്തികാര്യമായി , മാനാപമാനകാര്യമായി, അഥവാ, അക്കാദമി കാര്യമായി, ചിത്രീകരിക്കുന്നവരുടെ സത്യസന്ധതയും രാഷ്ട്രീയവും മന: ശാസ്ത്രവും പരിശോധന അര്ഹിക്കുന്നു.' എന്നും സച്ചിദാനന്ദന് അഭിപ്രായപ്പെട്ടു.

സ്വകാര്യ സർവകലാശാല; 15 വര്ഷം മുന്പ് ഞങ്ങള് പറഞ്ഞത്, ഇവരുടെ ബുദ്ധി 15വര്ഷം പിന്നിലാണ്: ചെന്നിത്തല

വിവാദത്തില് ഒരു സന്യാസിയെപോലെ മൗനം പാലിക്കാം എന്ന് കരുതിയതാണ്. അസത്യപ്രസ്താവനകള് വരുന്നതിനാലാണ് ഇത്രയും വ്യക്തമാക്കിയത്. സത്യങ്ങള് ശ്രീകുമാരന് തമ്പിക്ക് മെയില് അയച്ചിരുന്നുവെന്നും സച്ചിദാനന്ദന് വിശദീകരിച്ചു.

കേരള സാഹിത്യ അക്കൗദമി പുറത്തിറക്കാന് പോകുന്ന കേരള ഗാനത്തിന് വരികളെഴുതാന് ശ്രീകുമാരന് തമ്പിയോട് ആവശ്യപ്പെടുകയും പിന്നീട് വരികള് ക്ലീഷേയാണെന്ന് ആരോപിച്ച് കവിത നിരസിച്ചുവെന്നുമാണ് ആരോപണം. ബികെ ഹരിനാരായണന്റെ വരികളാണ് പരിഗണനയിലുള്ളത്. ബിജിപാല് സംഗീതം നല്കിയ ശേഷം വിദഗ്ധ സമിതി വീണ്ടും പരിഗണിക്കും. ശേഷമാകും അന്തിമ തീരുമാനം.

dot image
To advertise here,contact us
dot image