തിരുവനന്തപുരം: കെഎസ്ആര്ടിസി സിഎംഡി പദവി ഒഴിയണമെന്ന ബിജു പ്രഭാകറിന്റെ ആവശ്യത്തില് അടുത്ത മന്ത്രിസഭാ യോഗത്തില് തീരുമാനമുണ്ടാകും. ഇന്നലെയാണ് സിഎംഡി പദവിയില് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിജു പ്രഭാകര് ചീഫ് സെക്രട്ടറിക്ക് കത്ത് നല്കിയത്. ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്നും അദ്ദേഹം ഒഴിഞ്ഞേക്കുമെന്നും സൂചനയുണ്ട്.
ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറുമായുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്ന്നാണ് ബിജു പ്രഭാകറിന്റെ നീക്കമെന്നാണ് സൂചന. ബിജു പ്രഭാകര് കഴിഞ്ഞ മാസം 28ന് വിദേശത്തുനിന്ന് മടങ്ങിയെത്തിയ ശേഷം കെഎസ്ആര്ടിസി ഓഫീസില് പോവുകയോ ഫയലുകളില് തീരുമാനമെടുക്കുകയോ ചെയ്തിരുന്നില്ല.
ഗതാഗത മന്ത്രിയായി കെ ബി ഗണേഷ് കുമാര് എത്തിയത് മുതല് ബിജു പ്രഭാകറുമായി ചില അഭിപ്രായ ഭിന്നതകളുമുണ്ടായിരുന്നു. ഇലക്ട്രിക് ബസ് ലാഭകരമല്ലെന്നും ഇനി വാങ്ങില്ലെന്നുമുള്ള കെ ബി ഗണേഷ് കുമാറിന്റെ പ്രസ്താവന ഈ ഭിന്നതക്ക് ആക്കം കൂട്ടുകയായിരുന്നു.
കെഎസ്ആർടിസി എംഡി പദവി ഒഴിയാൻ ബിജു പ്രഭാകർ; ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി