കോഴിക്കോട്: കോന്നാട് ബീച്ചിലെത്തിയ യുവതി യുവാക്കളെ ചൂലെടുത്ത് ഭീഷണിപ്പെടുത്തി ഓടിച്ച സംഭവം സദാചാര പൊലീസിംഗ് അല്ലെന്ന് മഹിളാ മോര്ച്ച പ്രവര്ത്തകര്. കുട്ടികളെ അവരുടെ അമ്മമാരുടെ സ്ഥാനത്ത് നിന്ന് ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്ന് പ്രതിഷേധക്കാര് വിശദീകരിച്ചു. സംഭവത്തില് ഇതുവരെയും പരാതിയൊന്നും ലഭിച്ചിട്ടില്ലാത്തതിനാല് പൊലീസ് കേസെടുത്തിട്ടില്ല.
സാമൂഹിക വിരുദ്ധരുടെ ശല്യം വര്ധിച്ചെന്നും പ്രദേശവാസികള്ക്ക് ബീച്ചിലിറങ്ങാന് കഴിയുന്നില്ലെന്നും ആരോപിച്ചാണ് മഹിളാ മോര്ച്ച ബീച്ചിലെത്തി പ്രതിഷേധം സംഘടിപ്പിച്ചത്. ഇരുപതിലധികം വരുന്ന വനിതകള് ചൂലുമെടുത്ത് ബീച്ചിലേക്കെത്തുകയായിരുന്നു. നാളെ രാവിലെ 10 മണി മുതല് ചൂലുമായി ബിച്ചിലെത്തി യുവതി യുവാക്കള്ക്ക് താക്കീത് നല്കാനാണ് തീരുമാനം. ഇത്തരമൊരു സമരം നടക്കുമെന്ന വിവരം പൊലീസിനെ നേരത്തെ ലഭിച്ചതിനാല് പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു.
എക്സാലോജിക്: കേന്ദ്ര അന്വേഷണ ഏജൻസിയെ ആർക്കാണ് ഭയം? അന്വേഷണത്തിൽ യാതൊരു ആശങ്കയുമില്ല: എ കെ ബാലൻസാമൂഹിക വിരുദ്ധരെ പൊലീസ് ഒന്നും ചെയ്യുന്നില്ലെന്നും നാടിനെ സംരക്ഷിക്കാന് ബിജെപിയുടെ മഹിളകള് ചൂലുമായി രംഗത്തിറങ്ങി സാമൂഹിക വിരുദ്ധരെ കൈകാര്യം ചെയ്യുമെന്നും നേരത്തെ ബിജെപി അറിയിച്ചിരുന്നു. തുടര്ന്ന് ഇതിനായി ഒരു സ്ക്വാഡും രൂപീകരിച്ചിരുന്നു.