കോഴിക്കോട്: സദാചാര പൊലീസായി മഹിളാ മോര്ച്ച. കോഴിക്കോട് കോന്നാട് ബീച്ചിലാണ് മഹിളാ മോര്ച്ചയുടെ പ്രതിഷേധം. ബീച്ചിലെത്തിയ യുവതി- യുവാക്കളെ ചൂലെടുത്ത് ഓടിച്ചു. ഇനി എത്തിയാല് ചൂലെടുത്ത് അടിക്കുമെന്ന് പ്രതിഷേധക്കാര് ഭീഷണിപ്പെടുത്തി.
ഇരുപതിലധികം വരുന്ന വനിതകളാണ് ചൂലുമെടുത്ത് ബീച്ചിലേക്കെത്തിയത്. ഇവരെല്ലാം പ്രദേശത്തെ ബിജെപി പ്രവര്ത്തകരാണ്. സാമൂഹിക വിരുദ്ധശല്യം വര്ധിച്ചുവരുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. നാളെ രാവിലെ 10 മണി മുതല് ചൂലുമായി ബീച്ചിലെത്തി യുവതി യുവാക്കള്ക്ക് താക്കീത് നല്കാനാണ് തീരുമാനം.
കേരളത്തില് നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിന് നാളെഇത്തരമൊരു സമരം നടക്കുമെന്ന വിവരം പൊലീസിനെ നേരത്തെ ലഭിച്ചതിനാല് പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. സാമൂഹിക വിരുദ്ധരെ പൊലീസ് ഒന്നും ചെയ്യുന്നില്ലെന്നും നാടിനെ സംരക്ഷിക്കാന് ബിജെപിയുടെ മഹിളകള് ചൂലുമായി രരംഗത്തിറങ്ങി സാമൂഹിക വിരുദ്ധരെ കൈകാര്യം ചെയ്യുമെന്നും നേരത്തെ ബിജെപി അറിയിച്ചിരുന്നു. തുടര്ന്ന് ഇതിനായി ഒരു സ്ക്വാഡും രൂപീകരിച്ചിരുന്നു.
'സദാചാര പൊലീസിംഗ് അല്ല, അമ്മമാരുടെ സ്ഥാനത്ത് നിന്ന് ഉപദേശിച്ചു'; ചൂലെടുത്തതില് മഹിളാ മോര്ച്ച