കൊച്ചി: മസാല ബോണ്ടിലെ ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ട് ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കോടതി പറയണമെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. കോടതി പറഞ്ഞാൽ മാത്രം ഇഡിക്ക് മുന്നിൽ ഹാജരാകുമെന്നും അതല്ലാതെ ഇഡി ചെയ്യുന്നത് കോടതിയലക്ഷ്യമാണെന്നും തോമസ് ഐസക് ആരോപിച്ചു.
'ചരിത്ര സമരം'; രാജ്യത്തിന്റെ ഫെഡറല് സംവിധാനം സംരക്ഷിക്കുന്നതിനുള്ള സമരമെന്ന് മുഖ്യമന്ത്രിചോദ്യം ചെയ്യൽ സ്റ്റേ ചെയ്യുന്നതിന് ഇന്ന് തന്നെ കോടതിയിൽ പെറ്റീഷൻ കൊടുക്കും. ഇഡിക്ക് മുന്നിൽ ഹാജരാകാൻ മടിയുണ്ട്, എന്നാൽ തനിക്ക് ഭയമില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി. തന്നെ എന്തിനാണ് വിളിപ്പിക്കുന്നത് എന്ന് ഇ ഡി പറയാൻ തയാറാകുന്നില്ല. എന്തോ കുറ്റം ചെയ്തിട്ടുണ്ടാകാം, അത് കണ്ടെത്തിയേക്കാം എന്ന അവരുടെ രീതിയും ശരിയല്ല. ബിജെപിയുടെ ഏജൻസിയായി പ്രവർത്തിക്കുന്ന ഒന്നായി ഇഡി മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയപരമായി നേരിടുമെന്നും തോമസ് ഐസക് വ്യക്തമാക്കി.