'ഫെഡറലിസത്തെ തകർക്കാൻ അനുവദിക്കില്ലെന്ന ഉറച്ച പ്രഖ്യാപനം'; ഡൽഹി സമരത്തിൽ എളമരം കരീം

'മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളുമടക്കം ഇവിടെ എത്തിയ എല്ലാവരും കേരളത്തിന്റെ പരിശ്ചേദമാണ്'

dot image

ഡൽഹി: ഇന്ത്യൻ ഭരണഘടനയുടെ പ്രധാന തത്വങ്ങളിലൊന്നായ ഫെഡറലിസത്തെ തകർക്കാൻ അനുവദിക്കില്ലെന്ന ഉറച്ച പ്രഖ്യാപനമാണ് കേരളത്തിന്റെ സമരം ഉയർത്തുന്നതെന്ന് രാജ്യസഭാ നേതാവ് എളമരം കരീം. ഫെഡറിലസത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന് പ്രതിഷേധവുമായി തലസ്ഥാനത്ത് എത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളുമടക്കം ഇവിട എത്തിയ എല്ലാവരും കേരളത്തിന്റെ പരിശ്ചേദമാണ്.

പ്രതിപക്ഷ സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി തകർക്കുന്ന, വികസന പദ്ധതികളെ മുരടിപ്പിക്കാൻ ശ്രമിക്കുന്ന, രാഷ്ട്രീയ അട്ടിമറികൾ സംഘടിപ്പിക്കുന്ന, കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കുകയാണ് കേരളം. കർണാടകയുടെ പ്രതിഷേധം ഇന്നലെ ഇതേ സ്ഥലത്ത് നടന്നു. ഇതേ വിഷയം ഉന്നയിച്ച് തമിഴ്നാട് സർക്കാർ നിരന്തരമായ പോരാട്ടത്തിലാണ്. പ്രതിപക്ഷ സർക്കാരുകളെ അടിച്ചമർത്തുന്നത് ഉച്ഛസ്ഥായിയിലെത്തിയ സമയമാണ് ഇതെന്നും സ്വാഗത പ്രസംഗത്തിൽ എളമരം കരീം പറഞ്ഞു.

ഇന്ത്യയുടെ സമരചരിത്രത്തിലെ തിളങ്ങുന്ന ഏടാകും കേരളത്തിന്റെ ഡൽഹിയിലെ ഈ പ്രതിഷേധമെന്ന് രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് പറഞ്ഞു. കേന്ദ്രത്തിനെതിരായ കേരളത്തിൻ്റെ ഡല്ഹി പ്രതിഷേധത്തിന് 11 മണിയോടെയാണ് ജന്തര്മന്തറില് തുടക്കമായത്. മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വത്തില് നടക്കുന്ന സമരത്തില് മന്ത്രിമാരും എംഎല്എംപിമാരും എംപിമാരുമടക്കമുള്ള ജനപ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. ഇന്ഡ്യ സഖ്യത്തിലെ നേതാക്കളും പ്രതിഷേധത്തിൻ്റെ ഭാഗമാകുന്നു.

നാഷണൽ കോൺഫറൻസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള സമരത്തിനെത്തിയിട്ടുണ്ട്. ഡിഎംകെ സമരത്തിന് പൂർണ്ണ പിന്തുണ നൽകി.തമിഴ്നാട് ഐടി മന്ത്രി പളനിവേല് ത്യാഗരാജന് സമരത്തിൽ പങ്കെടുക്കുന്നുണ്ട്. എഎപി മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്രിവാള്, ഭഗവന്ത് മൻ എന്നിവർ പ്രതിഷേധത്തിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വി എസ് സർക്കാരിന്റെ കാലത്താണ് അവസാനമായി ഡല്ഹിയില് കേരളം കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കുന്നത്. സംസ്ഥാനത്തിന് അർഹതപ്പെട്ടത് നേടിയെടുക്കാൻ നടത്തുന്ന ഇന്നത്തെ സമരം രാജ്യവ്യാപകമായി ചർച്ചയാക്കാനാണ് കേരളത്തിൻ്റെ നീക്കം. ബിജെപി ഇതര സംസ്ഥാനങ്ങളോട് കേന്ദ്രം കാണിക്കുന്നത് കടുത്ത അവഗണനയാണെന്നാണ് കേരളത്തിന്റെ ആരോപണം.

ചലോ ദില്ലി; കേന്ദ്രത്തിന് എതിരായ കേരളത്തിൻ്റെ ഡല്ഹി പ്രതിഷേധം ആരംഭിച്ചു
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us